വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയിൽ
Thursday, September 18, 2025 1:42 AM IST
പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയിൽ. പമ്പയില്‍ നിന്നും കെട്ട് നിറച്ചു. ബുധനാഴ്ച രാത്രി പത്തോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്.
പമ്പയില്‍ നിന്നും കെട്ട് നിറച്ചാണ് സന്നിധാനത്തേക്ക് പുറപ്പെട്ടത്. വൈകിട്ട് നട അടച്ചശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പമ്പയില്‍ എത്തിയത്.
കഴിഞ്ഞ ദിവസം ആരംഭിച്ച നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ എത്തിയിരുന്നില്ല. മണ്ഡലത്തിൽ സജീവമാകുമെന്നായിരുന്നു വിവരം. ഇതിനു മുന്നോടിയായാണ് ശബരിമല ദർശനം.