മണ്ണാർക്കാട്ട് കുടുംബവഴക്കിനിടെ യുവതിയെ കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ
Thursday, September 18, 2025 9:29 AM IST
പാലക്കാട്: മണ്ണാർക്കാട് എലുമ്പുലാശേരിയിൽ കുടുംബ വഴക്കിനിടെ യുവതിയെ കൊലപ്പെടുത്തി ഭർത്താവ്. കോട്ടയം സ്വദേശിയായ അഞ്ജു മോൾ (24) ആണ് മരിച്ചത്. ഭർത്താവ് വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
എലമ്പുലാശേരി വാക്കടപ്പുറത്ത് രാത്രി 12 ഓടെയാണ് സംഭവം. വഴക്കിനിടെ യോഗേഷ് അഞ്ജുവിന്റെ കഴുത്തിൽ പിടിച്ചു തള്ളുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കല്ലുവെട്ടു കുഴിയിലേക്ക് വീണാണ് അഞ്ജുവിന്റെ മരണം. ഇവർക്ക് ഒരു വയസുള്ള ആൺകുട്ടിയുണ്ട്.