ചാമ്പ്യൻസ് ബോട്ട് ലീഗ്; അവധി പ്രഖ്യാപിച്ചു
Thursday, September 18, 2025 2:53 PM IST
ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ കൈനകരി പഞ്ചായത്തിൽ വെള്ളിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു.
എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാകളക്ടറുടെ ഉത്തരവിൽ പറയുന്നു.
അതേസമയം പൊതു പരീക്ഷകൾക്ക് മാറ്റമില്ല. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്തുന്നത്.