ദു​ബാ​യി: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ര്‍ ഫോ​റി​ലെ ആ​ദ്യ പോ​രാ​ട്ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന് ജ​യം. ശ്രീ​ല​ങ്ക​യെ നാ​ലു വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ബം​ഗ്ലാ​ദേ​ശ് സൂ​പ്പ​ര്‍ ഫോ​റി​ലെ ആ​ദ്യ ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: ശ്രീ​ല​ങ്ക 168/7 ബം​ഗ്ലാ​ദേ​ശ് 169/6 ( 19.5).

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത് ശ്രീ​ല​ങ്ക​യ ഉ​യ​ര്‍​ത്തി​യ 169 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഓ​പ്പ​ണ​ര്‍ സെ​യ്ഫ് ഹ​സ​ന്‍റെ​യും (61) തൗ​ഹി​ദ് ഹൃ​ദോ​യി​യു​ടെ​യും (58) അ​ര്‍​ധ​സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ല്‍ ബം​ഗ്ലാ​ദേ​ശ് ഒ​രു പ​ന്ത് മാ​ത്രം ബാ​ക്കി നി​ര്‍​ത്തി ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ മ​റി​ക​ട​ന്നു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക ദാ​സു​ന്‍ ഷ​ന​ക​യു​ടെ വെ​ടി​ക്കെ​ട്ട് അ​ര്‍​ധ​സെ​ഞ്ചു​റി​യു​ടെ (64*) ക​രു​ത്തി​ലാ​ണ് ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 168 റ​ണ്‍​സെ​ടു​ത്ത​ത്. കു​ശാ​ൽ മെ​ന്‍​ഡി​സ് (34) പാ​തും നി​സ​ങ്ക (22) എ​ന്നി​വ​രും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.