ന്യൂ​ഡ​ല്‍​ഹി: ബി​ഹാ​ര്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​രു​ടെ യോ​ഗം ഇ​ന്ന് ഡ​ല്‍​ഹി​യി​ല്‍ ചേ​രും. യോ​ഗ​ത്തി​ല്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റും മ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​മാ​രും പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ര​ണ്ടു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന യോ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ അ​ട​ക്കം വി​ല​യി​രു​ത്തും. അ​തി​നു​ശേ​ഷ​മാ​കും ബി​ഹാ​റി​ല്‍ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ക്കു​ക.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘം ശ​നി​യാ​ഴ്ച ബി​ഹാ​ര്‍ സ​ന്ദ​ര്‍​ശി​ച്ചേ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.