നാ​ഗ്പു​ര്‍: ഇ​റാ​നി ക​പ്പി​ല്‍ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യ്ക്കെ​തി​രേ വി​ദ​ർ​ഭ​യ്ക്ക് 128 റ​ണ്‍​സി​ന്‍റെ നി​ർ​ണാ​യ​ക​മാ​യ ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ്. റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് 214 റ​ൺ​സി​ന് അ​വ​സാ​നി​ച്ചു.

വി​ദ​ർ​ഭ​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 342 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ ക്യാ​പ്റ്റ​ന്‍ ര​ജ​ത് പാ​ട്ടീ​ദാ​റി​ന്‍റെ​യും (66) ഓ​പ്പ​ണ​ർ അ​ഭി​മ​ന്യു ഈ​ശ്വ​ര​ന്‍റെ​യും അ​ർ​ധ​സെ​ഞ്ചു​റി ബ​ല​ത്തി​ലാ​ണ് 200 ക​ട​ന്ന​ത്. അ​ഞ്ചി​ന് 145 എ​ന്ന നി​ല​യി​ലാ​ണ് റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ മൂ​ന്നാം ദി​നം ബാ​റ്റിം​ഗി​നെ​ത്തി​യ​ത്. ശേ​ഷി​ക്കു​ന്ന വി​ക്ക​റ്റു​ക​ള്‍ 69 റ​ണ്‍​സി​നി​ടെ അ​വ​ര്‍​ക്ക് ന​ഷ്ട​മാ​യി.

വി​ദ​ര്‍​ഭ​യ്ക്ക് വേ​ണ്ടി യാ​ഷ് താ​ക്കൂ​ര്‍ നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ പാ​ര്‍​ത്ഥ് രെ​ഖാ​തെ, ഹ​ര്‍​ഷ് ദു​ബെ എ​ന്നി​വ​ര്‍​ക്ക് ര​ണ്ട് വി​ക്ക​റ്റ് വീ​തം സ്വ​ന്ത​മാ​ക്കി.

ര​ണ്ടാം ഇ​ന്നിം​ഗി​സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച വി​ദ​ർ​ഭ ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 30 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്. അ​ഥ​ര്‍​വ ടൈ​ഡെ (എ​ട്ട്), അ​മ​ന്‍ മൊ​ഖാ​തെ (22) എ​ന്നി​വ​രാ​ണ് ക്രീ​സി​ല്‍.