ആ​ല​പ്പു​ഴ: ഡ്രൈ ​ഡേ അ​നു​ബ​ന്ധി​ച്ച് അ​ന​ധി​കൃ​ത​മാ​യി മ​ദ്യം സൂ​ക്ഷി​ച്ച ചേ​ർ​ത്ത​ല സ്വ​ദേ​ശി പി​ടി​യി​ൽ. ചേ​ർ​ത്ത​ല കൊ​ക്കോ​ത​മം​ഗ​ലം വാ​ര​നാ​ട് മു​റി​യി​ൽ കി​ഴ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ന​ന്ദ​കു​മാ​ർ (56) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 100 കു​പ്പി മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ആ​ല​പ്പു​ഴ എ​ക്‌​സൈ​സ് എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ആ​ന്‍റ് ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ സി.​പി. സാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്.

ഡ്രൈ ​ഡേ ദി​വ​സ​ങ്ങ​ളി​ൽ മ​ദ്യം കൂ​ടു​ത​ലാ​യി സൂ​ക്ഷി​ച്ച് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന ഇ​യാ​ള്‍ ആ​ഴ്ച​ക​ളാ​യി എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ഇ​തി​നൊ​ടു​വി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ന്ദ​കു​മാ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.