മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ മെ​ത്താം​ഫി​റ്റ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രൂ​ര​ങ്ങാ​ടി മു​ന്നി​യൂ​ര്‍ വെ​ളി​മു​ക്ക് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹ​ല്‍ (30) ആ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ഹ​ന​ത്തി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 132 ഗ്രാം ​ല​ഹ​രി വ​സ്തു ഇ​യാ​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. മ​ഞ്ചേ​രി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ ​ജി​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​ക്കി​ള്‍ ഓ​ഫീ​സ് സം​ഘ​വും എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍ സ്‌​ക്വാ​ഡും മ​ല​പ്പു​റം ഇ​ന്‍റ​ലി​ജ​ന്‍​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ നി​ന്ന് കാ​റും 27,000 രൂ​പ​യും ക​ണ്ടെ​ടു​ത്തു.

കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല, ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തി​വ​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് സ​ഹ​ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. 2023ല്‍ ​മ​സി​ന​ഗു​ഡി​യി​ല്‍ വെ​ച്ച് മെ​ത്താ​ഫി​റ്റാ​മി​നു​മാ​യി പി​ടി​യി​ലാ​യി ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച് ജാ​മ്യ​ത്തി​ല്‍ ഇ​റ​ങ്ങി​യാ​യി​രു​ന്നു വീ​ണ്ടും ല​ഹ​രി​ക്ക​ട​ത്ത്.