അ​മൃ​ത്സ​ർ: പാ​ക്കി​സ്ഥാ​ൻ നി​ർ​മി​ത ഗ്ര​നേ​ഡു​മാ​യി പ​ഞ്ചാ​ബ് സ്വ​ദേ​ശി പി​ടി​യി​ൽ. ത​ര​ൺ സ്വ​ദേ​ശി ര​വീ​ന്ദ​ർ സിം​ഗി​നെ​യാ​ണ് അ​മൃ​ത്സ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ര​ണ്ട് ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ഇ​വ പാ​ക്കി​സ്ഥാ​ൻ ഗ്ര​നേ​ഡു​ക​ളാ​ണെ​ന്നും ഇ​ത് അ​തി​ർ​ത്തി ക​ട​ന്ന് എ​ത്തി​ച്ച​വ​യാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ ര​വീ​ന്ദ​ർ സിം​ഗി​ന് പാ​ക്കി​സ്ഥാ​നി​ലെ ഐ​എ​സ്ഐ ഏ​ജ​ന്‍റു​മാ​രു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

ഉ​ത്ത​രേ​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി ഇ​ട്ടി​രു​ന്നോ, കൂ​ടു​ത​ൽ ആ​യു​ധ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തി​ല​ട​ക്കം പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.