മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ണ്ടോ​ട്ടി ചു​ങ്കം സ്വ​ദേ​ശി ഓ​ട​ക്ക​ൽ അ​ഫ്സ​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഡാ​ൻ​സാ​ഫും പോ​ലീ​സും ചേ​ര്‍​ന്ന് അ​ഫ്സ​ലി​ന്‍റെ വീ​ട്ടി​ൽ‌ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്ന് 35 ഗ്രാം ​എം​ഡി​എം​എ​യും മൂ​ന്ന് കി​ലോ ക​ഞ്ചാ​വും പോ​ലീ​സ് ക​ണ്ടെ​ത്തി.

32000 ത്തോ​ളം രൂ​പ​യും ഇ​ല​ക്ട്രി​ക്ക് ത്രാ​സു​ക​ളും ‌അ​ഫ്സ​ലി​ൻ​റെ വീ​ട്ടി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് അ​ഫ്സ​ൽ. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.