ചേർത്തലയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേയ്ക്ക് ഇടിച്ച് കയറി നിരവധി പേർക്ക് പരിക്ക്
Friday, October 3, 2025 8:19 PM IST
ആലപ്പുഴ: ചേർത്തലയിൽ കെഎസ്ആർടിസി ബസ് ഡിവൈഡറിലേയ്ക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പട്ടണക്കാട് പൊന്നാംവെളിയിൽ ആണ് അപകടമുണ്ടായത്.
പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പട്ടണക്കാട് പോലീസ് സ്റ്റേഷന് മുന്നിൽ ഇന്ന്
ഉച്ചയ്ക്ക് 12 ഓടെയാണ് അപകടമുണ്ടായത്.