കാഞ്ഞങ്ങാട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പിതാവ് അറസ്റ്റിൽ
Friday, October 3, 2025 9:07 PM IST
കാസർഗോഡ്: കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കുടക് സ്വദേശിയായ 45 വയസുകാരനാണ് പിടിയിലായത്.
കടുത്ത വയറുവേദ ഉണ്ടായതിനെത്തുടർന്ന് 13 വയസുകാരിയെ മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി നാല് മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം പോലീസിന് കൈമാറുകയായിരുന്നു.
പോലീസിന്റെ അന്വേഷണത്തിൽ കുട്ടിയെ പിതാവാണ് പീഡിപ്പിച്ച് ഗർഭിണിയാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു. പോലീസ് കേസെടുത്ത വിവരം അറിഞ്ഞ് കുട്ടിയുടെ പിതാവ് മുങ്ങിയെങ്കിലും പോലീസ് ഇയാൾക്കായി വലവിരിച്ച് കഴിഞ്ഞിരുന്നു.
തുടർന്ന് രാജ്യം വിടാനുള്ള നീക്കത്തിന്റെ ഭാഗമായി പാസ്പോർട്ട് എടുക്കാൻ വീട്ടിലെത്തിയപ്പോഴാണ് ഇന്ന് രാവിലെ പോലീസ് ഇയാളെ പിടികൂടിയത്. പിന്നാലെ ഹൊസ്ദുർഗ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.