പ്രസ്താവനകളിൽ സൂക്ഷിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിനാണ് കേട്; പി.എസ്. പ്രശാന്തിനെതിരെ ജി. സുധാകരൻ
Friday, October 3, 2025 9:36 PM IST
ആലപ്പുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെതിരെ മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി. സുധാകരൻ രംഗത്ത്. ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രസ്താവനകളിൽ പക്വത കാണിക്കണമെന്ന് സുധാകരൻ പറഞ്ഞു.
പ്രശാന്തിനെ പ്രസിഡന്റാക്കിയത് സിപിഎം ആണ്. പ്രസ്താവനകളിൽ സൂക്ഷിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിനാണ് കേടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ പോലും ആക്ഷേപിക്കുന്ന തലത്തിൽ പ്രസ്താവനകൾ വ്യാഖ്യാനിക്കപ്പെട്ടു. സ്വർണപ്പാളി വിഷയത്തിൽ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.