ഗണേഷ് പറഞ്ഞതാണ് ശരി; കേരളത്തിൽ ഭരണ സ്തംഭനമെന്ന് പ്രതിപക്ഷ നേതാവ്
Sunday, January 29, 2023 1:29 PM IST
ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരായ കെ.വി. ഗണേഷ് കുമാർ എംഎൽഎയുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗണേഷ് കുമാർ പരഞ്ഞ കാര്യങ്ങളെല്ലാം അക്ഷരാർഥത്തിൽ ശരിയാണെന്ന് സതീശൻ ഡൽഹിയിൽ പറഞ്ഞു.
ഇടതുമുന്നണിയിൽ ആരോഗ്യപരമായ കൂടിയാലോചന ഇല്ലെന്നും സംസ്ഥാനത്തെ സാമ്പത്തിക അവസ്ഥ മോശമാണെന്നുമുള്ള വിമർശനം ശരിയാണ്. ഗണേഷിന്റേത് സ്വഭാവിക പ്രതികരണമാണ്.
സിപിഐ, സിപിഎം എംഎൽഎമാരെല്ലാം ഇതിനെ പിന്തുണക്കുകയാണ് ചെയ്തത്. കേരളത്തിൽ ഭരണ സ്തംഭനമാണ്. സമൂഹികക്ഷേമ പരിപാടികളെല്ലാം സ്തംഭിച്ചിരിക്കുന്നതായും സതീശൻ പറഞ്ഞു.