ചരിത്രം...ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി
Sunday, June 11, 2023 2:56 AM IST
ഇസ്താംബുൾ: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഇന്റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ സിറ്റി തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്.
68-ാം മിനിട്ടില്‍ റോഡ്രിയുടെ ബൂട്ടില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഈ വിജയത്തോടെ ട്രെബിള്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ടീമായും സിറ്റി മാറി.