കോ​ട്ട​യം: എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വ​ർ​ഗീ​യ പ​രാ​മ​ർ​ശ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യ​തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ സം​സാ​രി​ക്കു​മ്പോ​ൾ താ​ൻ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. താ​ൻ വേ​ദി വി​ട്ട ശേ​ഷ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ്ര​സം​ഗി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ട് ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​നും സ​ർ​ക്കാ​രി​നു​മു​ള്ള​ത്. നാ​ല് വോ​ട്ടി​നോ സീ​റ്റി​നോ വേ​ണ്ടി നി​ല​പാ​ടു​ക​ൾ മാ​റ്റു​ന്ന ന​യ​മ​ല്ല സ​ർ​ക്കാ​രി​ന്‍റേ​ത്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റ പ്ര​സം​ഗം സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. മ​ത​വി​ദ്വേ​ഷം വ​ള​ർ​ത്തു​ന്ന നി​ല​പാ​ട് പാ​ടി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ശ്ര​മ​ജീ​വി​തം ന​യി​ക്കേ​ണ്ട കാ​ല​ത്ത് ച​രി​ത്രം സൃ​ഷ്ടി​ക്കു​ന്ന​യാ​ളാ​ണ് വെ​ള്ളാ​പ്പ​ള്ളി​യെ​ന്നാ​യി​രു​ന്നു
വാ​സ​വ​ന്‍റെ പ്ര​ശം​സ. പ​ള്ളു​രു​ത്തി​യി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ വാ​നോ​ളം പു​ക​ഴ്ത്തി വി.​എ​ൻ. വാ​സ​വ​ൻ സം​സാ​രി​ച്ച​ത്.

അ​തേ​സ​മ​യം കേ​ര​ളം വൈ​കാ​തെ മു​സ്‌​ലിം ഭൂ​രി​പ​ക്ഷ നാ​ടാ​യി മാ​റു​മെ​ന്നാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. മു​സ്‌​ലിം ഭൂ​രി​പ​ക്ഷ​മാ​യി ഇ​വി​ടെ മാ​റും എ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി വി ​എ​സ് അ​ച്യു​താ​ന​ന്ദ​ൻ നേ​ര​ത്തെ പ​റ​ഞ്ഞു. അ​തി​ന് 40 വ​ർ​ഷം വേ​ണ്ടി വ​രി​ല്ല.

കേ​ര​ള​ത്തി​ൽ ജ​നാ​ധി​പ​ത്യ​മ​ല്ല, മ​താ​ധി​പ​ത്യ​മാ​ണു​ള്ള​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞി​രു​ന്നു.