മൂന്നാറിൽ നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; ഒരാൾ മരിച്ചു
Saturday, July 26, 2025 11:07 PM IST
ഇടുക്കി: മൂന്നാറിൽ നിർത്തിയിട്ട ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അന്താണിയാർ സ്വദേശി ഗണേശൻ ആണ് മരിച്ചത്.
മൂന്നാർ ഗവൺമെന്റ് കോളജിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന് സാധ്യതയേറിയ പ്രദേശമാണിത്. മണ്ണിടിച്ചിലിനെ തുടർന്ന് മണ്ണും കല്ലും ലോറിയുടെ മുകളിലേയ്ക്ക് വീഴുകയും ലോറി താഴ്ചയിലേക്ക് പതിക്കുകയും ആയിരുന്നു.
വെളിച്ചവും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അഗ്നിരക്ഷാസേനയെ വിവരമറിച്ചത്. അവരെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഗണേശനൊപ്പം വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളെ രക്ഷിച്ചെന്നും സൂചനയുണ്ട്.
എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമെത്തിയിട്ടില്ല. ഗണേശനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.