ക​ണ്ണൂ​ർ: പ​തി​ന​ഞ്ചു​കാ​ര​നെ പീ​ഡി​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ വ​യോ​ധി​ക​ന് 33 വ​ർ​ഷം ത​ട​വും 31,000 രൂ​പ പി​ഴ​യും ശി​ക്ഷിച്ചു. സി. ​മോ​ഹ​ന​നെ (69) ആ​ണ് ക​ണ്ണൂ​ർ ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ​ൽ ജ​ഡ്ജ് എം.ടി. ജ​ല​ജ റാ​ണി ശി​ക്ഷിച്ചത്.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഏഴ് മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2018 ഏ​പ്രി​ൽ 26നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​രി​ങ്ങേ​രി ആ​ല​ക്ക​ൽ റോ​ഡി​ലെ സ്വ​ന്തം സ്ഥാ​പ​ന​ത്തി​ൽവ​ച്ച്‌ ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ച​ക്ക​ര​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ കെ.​വി. പ്ര​മോ​ദ​നും എ​സ്​ഐ സു​മേ​ഷും ചേ​ർ​ന്നാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.