കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി; പോലീസ് കേസെടുത്തു
Sunday, August 31, 2025 4:26 AM IST
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പുതിയ ബ്ലോക്കിന് പിൻവശത്തുനിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ ഏഴ് മൊബൈല്‍ ഫോണുകളാണ് സെൻട്രൽ ജയിലിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ ദിവസം സെല്ലിൽ നടത്തിയ പരിശോധനയിൽ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു.
ജയിലിലേക്ക് മൊബൈല്‍ എത്തിച്ചു നല്കുന്ന സംഘത്തിലെ ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. സെന്‍ട്രല്‍ ജയിലിലേക്ക് മൊബൈല്‍ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു നല്‍കുന്നതിന് പുറത്ത് വന്‍ ശൃംഖല പ്രവര്‍ത്തിക്കുന്നതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നതിനിടെയാണ് വീണ്ടും മൊബൈൽ ഫോൺ പിടിച്ചെടുത്തത്.