കണക്കുകൾ കാര്യം പറയുന്നു
2021 ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

പു​റം​തി​രി​ഞ്ഞു നോ​ക്കാ​തെ​യു​ള്ള ഓ​ട്ട​ത്തി​ൽ തീ​ർ​ച്ച​യാ​യും ഓ​ർ​മി​ച്ചു​പോ​കേ​ണ്ട ഒ​ന്നു​ണ്ട്, പു​തു​വ​ർ​ഷം ആ​രോ​ഗ്യ​പ​ര​മാ​യി എ​ത്ര​മാ​ത്രം സു​ര​ക്ഷി​ത​മാ​ണ്? കോ​വി​ഡ്-19 വൈ​റ​സ് ബാ​ധ വി​ത​ച്ച ക​ഷ്ട​പ്പാ​ടു​ക​ൾ നാം ​അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ഒ​പ്പം കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രി​ൽ സിം​ഹ​ഭാ​ഗ​വും ഹൃ​ദ്രോ​ഗി​ക​ളാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​വും ന​മ്മെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു. ചി​കി​ത്സ​യു​ടെ കാ​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക​മി​ക​വു​ള്ള പു​തി​യ വി​മാ​ന​ങ്ങ​ൾ വെ​ട്ടി​പ്പി​ടി​ക്കാ​ൻ വെ​ന്പു​ന്ന മ​ല​യാ​ളി പ​ര​മ​പ്ര​ധാ​ന​മാ​യ പ്ര​തി​രോ​ധ​ത്തി​ന്‍റെ പ്ര​സ​ക്തി വി​ട്ടു​പോ​കു​ന്നു. ഹൃ​ദ്രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഈ ​വ​സ്തു​ത ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്നു.

കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഹാ​ർ​ട്ട​റ്റാ​ക്കി​ന്‍റെ തോ​ത് ഈ ​ജാ​ഗ്ര​ത​ക്കു​റ​വി​നെ ചൂ​ണ്ടി​ക്കാ​ണി​ക്ക​ുന്നു. ജീ​വി​ത​ശൈ​ലി​യി​ലെ അ​നാ​രോ​ഗ്യ​ക​ര​മാ​യ പ്ര​വ​ണ​ത​ക​ളും മ​റ്റ​നു​ബ​ന്ധ​രോ​ഗ​ങ്ങ​ളും ഹൃ​ദ​യാ​രോ​ഗ്യ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു.

പ​ബ്ലി​ക് ഹെ​ൽ​ത്ത് ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യയും ഹാ​ർ​വാ​ർ​ഡ് സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്തും സം​യു​ക്ത​മാ​യി ഇ​ന്ത്യ​യി​ലെ 27 സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ട്ടു ല​ക്ഷം​പേ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ബൃ​ഹ​ത്താ​യ ഗ​വേ​ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ലം ക​ഴി​ഞ്ഞ വ​ർ​ഷം പ്ലോ​സ് മെ​ഡി​സി​ൻ ജേ​ർ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടു.

ഇ​ന്ത്യ​യി​ൽ അ​പ​ക​ട​ക​ര​മാം​വി​ധം വ​ർ​ധി​ച്ചു​വ​രു​ന്ന ഹൃ​ദ്രോ​ഗി​ക​ളു​ടെ എ​ണ്ണ​വും അ​തി​നു​ള്ള കാ​ര​ണ​ങ്ങ​ളു​മാ​യി​രു​ന്നു പ​ഠ​ന​വി​ഷ​യം. ഇ​ന്ത്യ​യി​ലെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തി നോ​ക്കി​യ​പ്പോ​ൾ ഹൃ​ദ്രോ​ഗ തീ​വ്ര​ത​യു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ളം​ത​ന്നെ ഏ​റ്റ​വും മു​ന്നി​ൽ.

കേ​ര​ള​ത്തി​ലെ 19.90 ശ​ത​മാ​നം ആ​ൾ​ക്കാ​രി​ലും ഹൃ​ദ്രോ​ഗ​സാ​ധ്യ​ത ആ​പ​ത്ക​ര​മാം​വി​ധം വ​ർ​ധി​ച്ചു​ക​ണ്ടു. 1993-ൽ ​കേ​ര​ള​ത്തി​ലെ ഹൃ​ദ്രോ​ഗ​സാ​ധ്യ​ത 1.4 ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു​വെ​ന്നോ​ർ​ക്ക​ണം. അ​വി​ടെ​നി​ന്ന് ര​ണ്ട​ര ദ​ശ​കം​കൊ​ണ്ട് 19.90 ശ​ത​മാ​ന​ത്തി​ലേ​ക്കു​ള്ള കു​തി​പ്പ് നി​ർ​ണാ​യ​ക​മാ​യി. ഹൃ​ദ്രോ​ഗ​സാ​ധ്യ​ത​യു​ടെ കാ​ര്യ​ത്തി​ൽ സ്ത്രീ​ക​ളെ​ക്കാ​ൾ (15 ശ​ത​മാ​നം) പു​രു​ഷന്മാ​ർ​ത​ന്നെ (32 ശ​ത​മാ​നം) മു​ന്നി​ൽ. സാ​ന്പ​ത്തി​ക​മാ​യി താ​ഴേ​ക്കി​ട​യി​ലു​ള്ളവ​രി​ൽ പു​ക​വ​ലി പ്ര​ധാ​ന കാ​ര​ണ​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​പ്പോ​ൾ മേ​ൽ​ത്ത​ട്ടി​ലു​ള്ള​വ​രി​ൽ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​വും വ​ർ​ധി​ച്ച കൊ​ള​സ്ട്രോ​ളും പ്ര​മേ​ഹ​വും അ​മി​ത​വ​ണ്ണ​വും ഹൃ​ദ്രോ​ഗ​ത്തി​നു കാ​ര​ണ​മാ​യി.

2018-19ലെ ​സ​ർ​വേ പ്ര​കാ​രം 40 വയസിനും 69- വയസിനും ഇ​ട​യി​ലു​ള്ള ഹൃ​ദ്രോ​ഗാ​ന​ന്ത​ര മ​ര​ണ​സം​ഖ്യ കേ​ര​ള​ത്തി​ൽ 37.8 ശ​ത​മാ​നം​വ​രെ​യെ​ത്തി. 70 വ​യ​സ് ക​ഴി​ഞ്ഞ​വ​രി​ൽ ഈ ​സം​ഖ്യ 45.7 ശ​ത​മാ​ന​ത്തോ​ള​മാ​യി. 63,000 പേ​രാ​ണ് ഹാ​ർ​ട്ട​റ്റാ​ക്ക് മൂ​ലം കേ​ര​ള​ത്തി​ൽ പ്ര​തി​വ​ർ​ഷം മ​ര​ണ​മ​ട​യു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ശ​രാ​ശ​രി 29 ശ​ത​മാ​നം​പേ​ർ ഹൃ​ദ്രോ​ഗാ​ന​ന്ത​രം മ​രി​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ല​ത് 40 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ന്നു. 2030 ആ​കു​ന്പോ​ൾ ഇ​ന്ത്യ​യി​ൽ ആ​ക​മാ​നം 35 ശ​ത​മാ​നം​പേ​ർ ഹൃ​ദ​യാ​ഘാ​തം​മൂ​ലം മ​ര​ണ​പ്പെ​ടു​മെ​ന്നു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.

30 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രി​ൽ ഉ​ണ്ടാ​കു​ന്ന ഹാ​ർ​ട്ട​റ്റാ​ക്കും തു​ട​ർ​ന്നു​ള്ള മ​ര​ണ​സാ​ധ്യ​ത​യും ആ​സ്പ​ദ​മാ​ക്കി തി​രു​വ​ന​ന്ത​പു​രം ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് 1978-2017 കാ​ല​യ​ള​വി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ ഫ​ലം 2020 സെ​പ്റ്റം​ബ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടു​ള്ള മി​ക്ക പ​ഠ​ന​ങ്ങ​ളും 30-74 വ​യ​സി​നി​ട​യി​ലു​ള്ള​വ​രി​ലാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്ന് മ​ന​സി​ലാ​ക്ക​ണം. 30 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ ഹൃ​ദ​യാ​ഘാ​ത​വു​മാ​യി ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട് ചി​കി​ത്സ ല​ഭി​ച്ച​ശേ​ഷം അ​ടു​ത്ത പ​ത്തു​വ​ർ​ഷക്കാ​ല​ത്തെ അ​തി​ജീ​വ​ന​സ്വ​ഭാ​വം നി​രീ​ക്ഷി​ച്ച​പ്പോ​ൾ 30 ശ​ത​മാ​നം​പേ​രും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​താ​യി ക​ണ്ടു; 20 വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ 48 ശ​ത​മാ​നം​പേ​ർ മ​ര​ണ​പ്പെ​ട്ടു.

ഈ ​ഭീ​മ​മാ​യ മ​ര​ണ​ശ​ത​മാ​നം ഏ​വ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തി. ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​യ മു​തി​ർ​ന്ന​വ​രേ​ക്കാ​ൾ ഏ​റെ ശോ​ച​നീ​യ​മാ​ണ് 30 വ​യ​സി​നു താ​ഴെ​യു​ള്ള​വ​രു​ടെ സ്ഥി​തി എ​ന്നു ക​ണ്ടെ​ത്തി. 40 വ​ർ​ഷ​ക്കാ​ല​ത്തോ​ളം ന​ട​ത്തി​യ ബൃ​ഹ​ത്താ​യ ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ ഫ​ലം 2020 സെ​പ്റ്റം​ബ​ർ ല​ക്കം ഇ​ന്ത്യ​ൻ ജേ​ർ​ണ​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചി​ലാ​ണു പ്ര​കാ​ശി​ത​മാ​യ​ത്.

ഒന്നര മണിക്കൂർ അവസരം

മു​തി​ർ​ന്ന​വ​രേ​ക്കാ​ൽ വ​ള​രെ കൂ​ടു​ത​ലാ​യി ചെ​റു​പ്പ​ക്കാ​രി​ൽ ഹൃ​ദ്രോ​ഗാ​ന​ന്ത​ര മ​ര​ണ​സം​ഖ്യ​യു​ടെ കാ​ര​ണം പ്ര​ധാ​ന​മാ​യും ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ലു​ള്ള താ​സ​മാ​യി​രു​ന്നു. 38 ശ​ത​മാ​നം പേ​രും ചി​കി​ത്സ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​തി​ന്‍റെ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. ഹാ​ർ​ട്ട​റ്റാ​ക്ക് ഉ​ണ്ടാ​യ​ശേ​ഷം പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ (പ്രൈ​മ​റി ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, ര​ക്ത​ക്ക​ട്ട അ​ലി​യി​പ്പി​ച്ചു ക​ള​യു​ന്ന ത്രോം​ബോ ലൈ​റ്റി​ക് തെ​റാ​പ്പി) ഒ​രു നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ല​ഭി​ച്ചാ​ലേ പ്ര​യോ​ജ​ന​മു​ണ്ടാ​കൂ എ​ന്ന് മ​ന​സി​ലാ​ക്ക​ണം.

’ഗോ​ൾ​ഡ​ൻ പീ​രി​ഡ്’ ഒ​ന്ന​ര മ​ണി​ക്കൂ​റാ​ണ്. ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ രോ​ഗി​യെ പ്രൈ​മ​റി ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ചെ​യ്യാ​ൻ സാ​ധി​ച്ചാ​ൽ ക​ട്ടി​യാ​കാ​ത്ത ര​ക്ത​ക്ക​ട്ട മാ​റ്റി ഇ​ടു​ങ്ങി​യ കൊ​റോ​ണ​റി ആ​ർ​ട്ട​റി വി​ക​സി​പ്പി​ച്ച് അ​വി​ടെ കൃ​ത്യ​മാ​യ ഒ​രു സ്റ്റെ​ന്‍റ് സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കും. മൃ​ത​പ്രാ​യ​മാ​യെ​ങ്കി​ലും ഇ​നി​യും ച​ത്തി​ട്ടി​ല്ലാ​ത്ത ഹൃ​ദ​യ​കോ​ശ​ങ്ങ​ളി​ലേ​ക്കും ര​ക്ത​മെ​ത്തി​ച്ചു​കൊ​ടു​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. ര​ക്ത​ദാ​രി​ദ്ര്യ​ത്താ​ൽ ശ്വാ​സം​മു​ട്ടു​ന്ന ഹൃ​ദ​യ​കോ​ശ​ങ്ങ​ൾ പ്രാ​ണ​വാ​യു​വും പോ​ഷ​ക പ​ദാ​ർ​ഥ​ങ്ങ​ളും സ്വീ​ക​രി​ച്ചു വീ​ണ്ടും പൂ​ർ​വ​സ്ഥി​തി​യി​ലാ​വു​ക​യും ഹൃ​ദ​യ​പ്ര​വ​ർ​ത്ത​നം സ​ന്തു​ലി​ത​മാ​വു​ക​യും ചെ​യ്യും.

മ​റി​ച്ച് ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​യ​ശേ​ഷം മ​ണി​ക്കൂ​റു​ക​ളോ ദി​വ​സ​ങ്ങ​ളോ താ​മ​സി​ച്ചാ​ൽ ര​ക്തം കി​ട്ടാ​തെ ഹൃ​ദ​യ​കോ​ശ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങി ഈ ​ഹൃ​ദ​യ​പേ​ശി​ക​ൾ വ​ടു​വാ​യി​ത്തീ​രു​ന്നു. ഇ​ങ്ങ​നെ​യു​ള്ള രോ​ഗി​ക​ളാ​ണ് അ​ധി​കം താ​മ​സി​യാ​തെ മ​ര​ണ​പ്പെ​ടു​ന്ന​ത്.

പാരന്പര്യം

ഹാ​ർ​ട്ട​റ്റാ​ക്കു​മാ​യി പ്ര​വേ​ശി​ക്ക​പ്പെ​ട്ട 95 ശ​ത​മാ​നം ആ​ൾ​ക്കാ​രി​ലും പ​ര​ന്പ​രാ​ഗ​ത​മാ​യ ആ​പ​ത്ഘ​ട​ക​ങ്ങ​ളു​ടെ അ​തി​പ്ര​സ​രം ക​ണ്ടു. 88.3 ശ​ത​മാ​നം പേ​രി​ൽ കൊ​ള​സ്ട്രോ​ൾ അ​മി​ത​മാ​യി വ​ർ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി. പു​ക​വ​ലി (63.5 ശ​ത​മാ​നം), മ​ദ്യ​പാ​നം (20.8 ശ​ത​മാ​നം), അ​മി​ത ര​ക്ത​സ​മ്മ​ർ​ദം (8.8 ശ​ത​മാ​നം), പ്ര​മേ​ഹം (4.4 ശ​ത​മാ​നം) എ​ന്നി​ങ്ങ​നെ വി​വി​ധ ആ​പ​ത്ഘ​ട​ക​ങ്ങ​ൾ ഹൃ​ദ്രോ​ഗ​ത്തി​നു വി​ന​യാ​യി. 4.4 ശ​ത​മാ​നം​പേ​രി​ൽ വ്യ​ക്ത​മാ​യ ഘ​ട​ക​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

ഡോക്ടറെ അവഗണിക്കുന്നവർ

മ​റ്റൊ​രു സ​വി​ശേ​ഷ​ത ക​ണ്ട​ത്, ഹാ​ർ​ട്ട​റ്റാ​ക്കി​നു​ള്ള ചി​കി​ത്സ​ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​വി​ട്ടു പോ​യ​തി​നു​ശേ​ഷ​വും ന​ല്ലൊ​രു ശ​ത​മാ​നം​പേ​ർ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ ത​ങ്ങ​ളു​ടെ ദു​ശീ​ല​ങ്ങ​ൾ തു​ട​ർ​ന്നു​കൊ​ണ്ടു​പോ​യി എ​ന്ന​താ​ണ്. തു​ട​ർ​ന്നും പു​ക​വ​ലി​ച്ചു​കൊ​ണ്ടി​രു​ന്ന​വ​ർ 34 ശ​ത​മാ​നം, മ​ദ്യ​പി​ച്ച​വ​ർ 16.8 ശ​ത​മാ​നം, വ്യാ​യാ​മം ചെ​യ്യാ​തെ​യി​രു​ന്ന​വ​ർ 50 ശ​ത​മാ​നം, ചി​കി​ത്സ​ക​ൻ നി​ഷ്ക​ർ​ഷി​ച്ച മ​രു​ന്നു​ക​ൾ നി​ർ​ത്തി​യ​വ​ർ 41 ശ​ത​മാ​നം, ഭ​ക്ഷ​ണ​ച്ചി​ട്ട​ക​ൾ പാ​ലി​ക്കാ​ത്ത​വ​ർ 79 ശ​ത​മാ​നം. അ​പ്പോ​ൾ ചെ​റു​പ്പ​ക്കാ​രി​ലെ വ​ർ​ധി​ച്ച മ​ര​ണ​ശ​ത​മാ​ന​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ഇ​വ​യൊ​ക്കെ​ത്ത​ന്നെ.

ആരോഗ്യമില്ലാത്ത ആയുസ്

എ​ന്താ​ണ് കേ​ര​ള പാ​ര​ഡോ​ക്സ്? സാ​ക്ഷ​ര​ത​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ളം ഒ​ന്നാ​മ​ൻ (89 ശ​ത​മാ​നം). ആ​യു​ർ ദൈ​ർ​ഘ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മു​ൻ​പ​ന്തി​യി​ൽ. മു​പ്പ​തു വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​ക്കാ​രു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം പ​ത്തു കൊ​ല്ല​ത്തി​ലേ​റെ വ​ർ​ധി​ച്ചെ​ന്നാ​ണ് പ​ഠ​നം.

1990-ൽ ​ഇ​ന്ത്യ​യി​ലെ ശ​രാ​ശ​രി ആ​യു​ർ​ദൈ​ർ​ഘ്യം 59.6 വ​ർ​ഷ​മാ​യി​രു​ന്നു. 2019-ൽ ​ഇ​ത് 70.8 വ​ർ​ഷ​മാ​യി. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ ആ​യു​ർ​ദൈ​ർ​ഘ്യം 77.3 വ​ർ​ഷ​മാ​ണ്. എ​ന്നാ​ൽ, ഇ​ത് ആ​രോ​ഗ്യ​ത്തോ​ടെ​യു​ള്ള ആ​യു​ർ​ദൈ​ർ​ഘ്യ​മാ​ണെ​ന്നു ക​രു​ത​രു​ത്. വി​വി​ധ രോ​ഗ​ങ്ങ​ളോ​ടെ​യും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളോ​ടെ​യു​മാ​ണ് വ​യ​സാ​കു​ന്തോ​റും ആ​ളു​ക​ൾ ജീ​വി​ക്കു​ന്ന​ത്.

അ​ണു​ബാ​ധ​മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ൾ കു​റ​യു​ക​യും (ഇ​പ്പോ​ൾ കോ​വി​ഡ്- 19ന്‍റെ വ്യാ​പ​നം വേ​റി​ട്ടു​നി​ൽ​ക്കു​ന്ന ഒ​ന്നു​ത​ന്നെ) ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​താ​ണ് ഇ​ന്ത്യ​യി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും കാ​ണു​ന്ന പ്ര​തി​ഭാ​സം. 30 വ​ർ​ഷം മു​ന്പ് മാ​തൃ​-ശി​ശുമ​ര​ണ​ങ്ങ​ളും പോ​ഷ​കാ​ഹാ​ര​ക്കു​റ​വും അ​ണു​ബാ​ധ​മൂ​ല​മു​ള്ള രോ​ഗ​ങ്ങ​ളു​മാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ആ​യു​സ് കു​റ​ച്ച​ത്. 1990-ൽ ​അ​സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ 29 ശ​ത​മാ​ന​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. എ​ന്നാ​ൽ, ഇ​ന്ന​ത് 58 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ഹൃ​ദ്രോ​ഗം, പ്ര​മേ​ഹം, അ​മി​ത ര​ക്ത​സ​മ്മ​ർ​ദം, പ​ക്ഷാ​ഘാ​തം, അ​സ്ഥി​രോ​ഗ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് 30 കൊ​ല്ല​ത്തി​നി​ടെ ഇ​ന്ത്യ​ക്കാ​രു​ടെ ആ​രോ​ഗ്യം ക്ഷ​യി​പ്പി​ച്ച​വ.

സാ​ക്ഷ​ര​ത​യി​ലും ആ​യു​ർ​ദൈ​ർ​ഘ്യ​ത്തി​ലും മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ൽ ഹൃ​ദ്രോ​ഗ​വും മ​റ്റു ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളും കു​റ​ഞ്ഞ തോ​തി​ലേ കാ​ണു​ക​യു​ള്ളു​വെ​ന്ന് അ​നു​മാ​നി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. എ​ന്നാ​ൽ, വാ​സ്ത​വം അ​തി​നു വി​പ​രീ​തം. അ​തു​ത​ന്നെ​യാ​ണു കേ​ര​ള പാ​ര​ഡോ​ക്സ്.

അനന്തരമരണം

ഹൃ​ദ്രോ​ഗാ​ന​ന്ത​ര മ​ര​ണം കേ​ര​ള​ത്തി​ലെ പു​രു​ഷന്മാ​രി​ൽ 60 ശ​ത​മാ​ന​വും സ്ത്രീ​ക​ളി​ൽ 40 ശ​ത​മാ​ന​വും 65 വ​യ​സി​നു മു​ന്പാ​യി സം​ഭ​വി​ക്കു​ന്നു. ഇ​വി​ടെ ആ​ദ്യ​ത്തെ ഹാ​ർ​ട്ട​റ്റാ​ക്ക് ഉ​ണ്ടാ​കു​ന്ന​ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രേ​ക്കാ​ൾ 10 വ​യ​സി​നു മു​ന്പാ​യി​ട്ടാ​ണ്. സാ​ന്പ​ത്തി​ക​മാ​യി താ​ഴേ​ക്കി​ട​യി​ലു​ള്ള ഒ​രാ​ൾ​ക്ക് ഹാ​ർ​ട്ട​റ്റാ​ക്ക് ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ അ​ത​യാ​ളു​ടെ വ​രു​മാ​ന​ത്തി​ന്‍റെ 60-80 ശ​ത​മാ​ന​ത്തോ​ളം തു​ട​ച്ചു​മാ​റ്റു​മെ​ന്നോ​ർ​ക്ക​ണം.

രോ​ഗ​ങ്ങ​ളെ പേ​ടി​ക്കാ​ത്ത​വ​രാ​ണു മ​ല​യാ​ളി​ക​ൾ. പ്ര​ത്യേ​കി​ച്ചും ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളെ. പി​ന്നെ അ​ല്പം പേ​ടി​യു​ള്ള​ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ളോ​ടാ​ണ്. കോ​വി​ഡ്-19 ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ലോ​ക​ത്ത് മ​ര​ണ​പ്പെ​ട്ട​ത് ഒ​രു ദ​ശ​ല​ക്ഷം പേ​രാ​ണ്. ഇ​തി​ൽ ന​ല്ലൊ​രു ശ​ത​മാ​നം പേ​ർ​ക്ക് ഹൃ​ദ്രോ​ഗം​കൂ​ടി ഉ​ണ്ടെ​ന്നോ​ർ​ക്ക​ണം. കോ​വി​ഡ് വ്യാ​പ​നം തു​ട​ങ്ങി ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഭൂ​മു​ഖ​ത്ത് ഏ​താ​ണ്ട് 2-3 ദ​ശ​ല​ക്ഷം പേ​ർ മ​ര​ണ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​നു​മാ​നി​ക്ക​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ഒ​രു വാ​സ്ത​വം അ​റി​യേ​ണ്ട​ത് ഹൃ​ദ്രോ​ഗാ​ന​ന്ത​രം പ്ര​തി​വ​ർ​ഷം ലോ​ക​ത്ത് 17.9 ദ​ശ​ല​ക്ഷം​പേ​ർ മൃ​ത്യു​വി​നി​ര​യാ​കു​ന്നു​വെ​ന്ന​താ​ണ്.

എന്തു ചെയ്യും?

ഹൃ​ദ്രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ക്കു​മോ? തീ​ർ​ച്ച​യാ​യും. എ​ന്നാ​ൽ, മ​ല​യാ​ളി​ക്ക് അ​തി​നു മ​ന​സി​ല്ലെ​ങ്കി​ലോ? ജീ​വി​ത​ക്ര​മം ചി​ട്ട​യി​ലാ​ക്കി മു​ന്നോ​ട്ടു​പോ​യാ​ൽ ഹൃ​ദ്രോ​ഗ​സാ​ധ്യ​ത 90 ശ​ത​മാ​നം​വ​രെ കു​റ​യു​മെ​ന്നു പ​ഠ​ന​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ പ​റ​ഞ്ഞു​കൊ​ടു​ത്താ​ലും അ​തു കേ​ൾ​ക്കാ​നും മ​ല​യാ​ളി​ക്കു മ​ന​സി​ല്ല. ഇ​താ​ണ് ഇ​പ്പോ​ഴ​ത്തെ കേ​ര​ള​ത്തി​ലെ അ​വ​സ്ഥ. അ​വ​സാ​നം ഹാ​ർ​ട്ട​റ്റാ​ക്കു​മാ​യി തീ​വ്ര പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ലെ​ത്തി​യാ​ൽ ഉ​ള്ള​തെ​ല്ലാം വി​റ്റ് ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്കും ബൈ​പാ​സ് സ​ർ​ജ​റി​ക്കും ത​യാ​റാ​കു​ന്നു. ഇ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് കേ​ര​ള​ത്തി​ൽ കാ​ത്‌ലാബു​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​ശു​പ​ത്രി​ക​ൾ മ​ത്സ​രി​ക്കു​ന്ന​തും. ലോ​ക​ത്തി​ലെ ഏ​തു പ​രി​ഷ്കൃ​ത രാ​ജ്യ​ങ്ങ​ളോ​ടും കി​ട​പി​ടി​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ 120-ൽ ​കൂ​ടു​ത​ൽ കാ​ത്‌ലാ​ബു​ക​ൾ കേ​ര​ള​ത്തി​ലു​ണ്ട്.

52 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 27,000 ആ​ൾ​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി കാ​ന​ഡ​യി​ലു​ള്ള മ​ല​യാ​ളി​യാ​യ പ്ര​ഫ. സ​ലിം യൂ​സ​ഫ് ന​ട​ത്തി​യ ബൃ​ഹ​ത്താ​യ "ഇ​ന്‍റ​ർ​ഹാ​ർ​ട്ട്’ പ​ഠ​ന​ത്തി​ൽ ഒ​ൻ​പ​ത് ആ​പ​ത്ഘ​ട​ക​ങ്ങ​ളു​ടെ (പു​ക​വ​ലി, ര​ക്താ​തി​മ​ർ​ദം, വ​ർ​ധി​ത കൊ​ള​സ്ട്രോ​ൾ, പ്ര​മേ​ഹം, ദു​ർ​മേ​ദ​സ്, വ്യാ​യാ​മ​രാ​ഹി​ത്യം, വി​ക​ല​മാ​യ ഭ​ക്ഷ​ണ​രീ​തി, മ​ദ്യ​സേ​വ​, സ്ട്രെ​സ്) അ​തി​പ്ര​സ​രം 90 ശ​ത​മാ​ന​ത്തോ​ളം ഹൃ​ദ്രോ​ഗ​മു​ണ്ടാ​ക്കാ​ൻ ഹേ​തു​വാ​കു​ന്നു​വെ​ന്നു തെ​ളി​ഞ്ഞു. ഈ ​ആ​പ​ത്ഘ​ട​ക​ങ്ങ​ളെ ക​ണ്ടെ​ത്തി സ​മു​ചി​ത​മാ​യി നി​യ​ന്ത്രി​ക്കു​ക​വ​ഴി 90 ശ​ത​മാ​നം​വ​രെ ഹൃ​ദ്രോ​ഗ​ത്തി​ന്‍റെ പി​ടി വി​ട്ടു​നി​ൽ​ക്കു​മെ​ന്നു തെ​ളി​ഞ്ഞു. 10 ശ​ത​മാ​നം ഹൃ​ദ്രോ​ഗ​ത്തി​നു വി​ന​യാ​കു​ന്ന പാ​ര​ന്പ​ര്യ​സ​ഹ​ജ​വും ജ​നി​ത​ക​വു​മാ​യ ഘ​ട​ക​ങ്ങ​ളെ മാ​ത്ര​മാ​ണ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​ൻ സാ​ധി​ക്കാ​ത്ത​ത്.

ഇ​ന്ത്യ​ൻ ശ​രാ​ശ​രി​യേ​ക്കാ​ൾ വ​ള​രെ കൂ​ടു​ത​ലാ​യി മ​ല​യാ​ളി​ക​ളി​ൽ കാ​ണു​ന്ന ആ​പ​ത്ഘ​ട​ക​ങ്ങ​ളു​ടെ രൂ​ക്ഷ​ത അ​റി​യ​ണ്ടേ? വ​ർ​ധി​ച്ച കൊ​ള​സ്ട്രോ​ൾ 52.3 ശ​ത​മാ​നം, അ​മി​ത ര​ക്ത​സ​മ്മ​ർ​ദം 38.6 ശ​ത​മാ​നം, പ്ര​മേ​ഹം 15.2 ശ​ത​മാ​നം, പു​ക​വ​ലി 28.1 ശ​ത​മാ​നം. കേ​ര​ള​ത്തി​ൽ പ്ര​തി​വ​ർ​ഷം 65600 പേ​ർ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​തം​മൂ​ലം മ​ര​ണ​പ്പെ​ടു​ന്നു​വെ​ന്ന് ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.
ഇ​ന്നു കേ​ര​ള​ത്തി​ൽ ഒൗ​ട്ട്പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്ന 40 ശ​ത​മാ​നം പേ​ർ​ക്കും ഉ​യ​ർ​ന്ന പ്ര​ഷ​റു​ണ്ട്.

2016-ൽ ​ന​ട​ന്ന ഒ​രു സ​ർ​വേ​യി​ൽ ര​ക്താ​തി​മ​ർ​ദ​മു​ള്ള​വ​രി​ൽ 66.1 ശ​ത​മാ​നം​പേ​രും ചി​കി​ത്സ​യെ​ടു​ക്കു​ന്നി​ല്ല എ​ന്നോ​ർ​ക്ക​ണം. ഇ​നി 40 ശ​ത​മാ​ന​ത്തോ​ളം പേ​ർ​ക്ക് ത​ങ്ങ​ളു​ടെ പ്ര​ഷ​ർ അ​ധി​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ല്ല. അ​തു​പോ​ലെ വ​ള​രെ​യ​ധി​കം പേ​ർ​ക്ക് വ​ർ​ധി​ച്ച കൊ​ള​സ്ട്രോ​ളു​മു​ണ്ട്.

ഹൃ​ദ്രോ​ഗ ചി​കി​ത്സ​യു​ടെ ക​ടി​ഞ്ഞാ​ണ്‍ പ്ര​തി​രോ​ധ​പ്ര​ക്രി​യ​യി​ലാ​ണി​രി​ക്കു​ന്ന​തെ​ന്നോ​ർ​ക്ക​ണം. അ​തി​നു​ള്ള അ​വ​ബോ​ധം മ​ല​യാ​ളി​ക​ൾ​ക്കു​ണ്ടാ​ക​ണം. ചി​കി​ത്സി​ച്ചു കു​ടം​ബ​ത്തി​ന്‍റെ ന​ടു​വൊ​ടി​ക്കു​ന്ന​തി​നേ​ക്കാ​ൾ ഭേ​ദം രോ​ഗം വ​രാ​തെ നോ​ക്കു​ക​ത​ന്നെ. ന​ല്ലൊ​രു ഡോ​ക്ട​റും വ​ലി​യൊ​രു ആ​ശു​പ​ത്രി​യും അ​ടു​ത്തു​ണ്ടെ​ങ്കി​ൽ പി​ന്നൊ​ന്നും പേ​ടി​ക്കേ​ണ്ട എ​ന്ന തെ​റ്റാ​യ ധാ​ര​ണ വെ​ടി​യ​ണം.
(ലേ​ഖ​ക​ൻ എ​റ​ണാ​കു​ളം ലൂ​ർ​ദ് ആ​ശു​പ​ത്രി​യി​ലെ ഹൃ​ദ്രോ​ഗ​വി​ദ​ഗ്ധ​നാ​ണ്)

ഡോ. ​ജോ​ർ​ജ് ത​യ്യി​ൽ