ക​ണ്ണി​ല്‍ ടാ​റ്റു ചെ​യ്ത മോ​ഡ​ലി​ന് കാ​ഴ്ചശ​ക്തി ന​ഷ്ട​മാ​യി
ക​ണ്ണി​ല്‍ ടാ​റ്റു ചെ​യ്ത മോ​ഡ​ലി​ന് കാ​ഴ്ചശ​ക്തി ന​ഷ്ട​മാ​യി. പോ​ള​ണ്ട് സ്വ​ദേ​ശി​നി​യാ​യ അ​ല​ക്‌​സാ​ഡ്ര സ​ഡോ​വ്‌​സ്‌​ക​യു​ടെ കാ​ഴ്ച​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ന​ഷ്ട​മാ​യ​ത്. ഒ​രു പോ​ളി​ഷ് ഗാ​യ​ക​നോ​ടു​ള്ള ആ​രാ​ധ​ന​യെ തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍ ക​ണ്ണി​ല്‍ ടാ​റ്റു ചെ​യ്ത​ത്.

ക​ണ്ണി​ലെ കോ​ശ​ങ്ങ​ളി​ലേ​ക്ക് മ​ഷി വ്യാ​പി​ച്ച​തി​നാ​ല്‍ കാ​ഴ്ച തി​രി​കെ കി​ട്ടു​വാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. മൂ​ന്ന് ത​വ​ണ ഇ​വ​ര്‍ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യി​രു​ന്നു.

ക​ണ്ണി​ന്‍റെ വെ​ള്ള നി​റ​മു​ള്ള ഭാ​ഗ​ത്ത് ടാ​റ്റു ചെ​യ്യ​ണ​മെ​ന്ന് പി​യോ​ട്ട​ര്‍ എ​ന്ന​യാ​ളോ​ടാ​ണ് അ​ല​ക്‌​സാ​ഡ്ര ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​ന്നീ​ട് ക​ണ്ണി​ൽ അ​സാ​ധാ​ര​ണ​മാ​യി വേ​ദ​ന​യാ​ണെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ വേ​ദ​ന​സം​ഹാ​രി​ക​ള്‍ ക​ഴി​ക്കു​വാ​ന്‍ ഇ​യാ​ള്‍ അ​ല​ക്‌​സാ​ഡ്ര​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നീ​ടാ​ണ് ഇ​വ​ര്‍​ക്ക് കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​ത്. പി​യോ​ട്ട​റി​ല്‍ നി​ന്നും ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് അ​ല​ക്‌​സാ​ഡ്ര കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.