ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യാനായി ആശ്രയിക്കുന്നത് തീവണ്ടിയെ ആണല്ലൊ. ദിവസേന ലക്ഷകണക്കിനാളുകളാണ് ട്രെയിന്‍ യാത്രക്കാരായി ഉള്ളത്.

എന്നാല്‍ കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡിലെ ഒരു ട്രെയിനില്‍ കയറിയ യാത്രക്കാരെല്ലാം സഹയാത്രികനെ കണ്ട് ഒന്ന് പരുങ്ങി. കാരണം ഒരു കാളയായിരുന്നു ബോഗിയിലുണ്ടായിരുന്നു.

മിർസാ ചൗക്കി റയില്‍വേ സ്റ്റേഷനില്‍വച്ച് ആരൊ ഈ കാളയെ വണ്ടിയില്‍ കയറ്റുകയായിരുന്നു. സാഹീബ് ഗഞ്ച് റയില്‍വേ സ്റ്റേഷനില്‍ കാളയെ ഇറക്കണമെന്ന് ഇയാള്‍ പറഞ്ഞെന്ന് ചില യാത്രക്കാര്‍ പറയുന്നു.

ഏതായാലും 12 ഓളം യാത്രക്കാരൊഴിച്ച് ബാക്കിയുള്ളവരൊക്കെ ബോഗി മാറി കയറി. വീഡിയോ മാധ്യമ പ്രവര്‍ത്തകനായ പ്രകാശ് കുമാര്‍ തന്‍റെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.