ആസാമിലെ ഒറാങ് ദേശീയോദ്യാനത്തില്‍ എത്തുന്നവരുടെ കരളലിയിക്കുകയാണ് കൊമ്പ് നഷ്ടപ്പെട്ട് ചോരയൊലിപ്പിക്കുന്ന കാണ്ടാമൃഗം. മൃഗശാലയില്‍ അതിക്രമിച്ചു കയറിയ വേട്ടക്കാര്‍ കാണ്ടാമൃഗത്തിന്‍റെ കൊമ്പ് മുറിക്കുകയായിരുന്നു.

വംശനാശഭീഷണി നേരിടുന്ന വന്യജീവികളില്‍ ഒന്നാണ് കാണ്ടാമൃഗം. മെയ് ഒമ്പതിന് പാര്‍ക്കിലെ ആന പട്രോളിംഗ് സംഘമാണ് കൊമ്പ് നഷ്ടമായ കാണ്ടാമൃഗത്തെ ആദ്യം കാണുന്നത്.

കാണ്ടാമൃഗങ്ങള്‍ തമ്മിലുള്ള വഴക്കിനിടയില്‍ കൊമ്പ് നഷ്ടമായി എന്നാണ് മൃഗശാല അധികൃതര്‍ കരുതിയത്. എന്നാല്‍ ഗോഹട്ടിയില്‍ നിന്നെത്തിയ വിദഗ്ധ സംഘത്തിന്‍റെ പരിശോധനയിലാണ് കാണ്ടാമൃഗം വേട്ടയാടപ്പെട്ടതാണെന്ന് തെളിഞ്ഞത്.



കാണ്ടാമൃഗത്തിന്‍റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മുറിവില്‍ മറ്റ് അണുബാധയില്ലെന്നും പരിശോധകര്‍ വ്യക്തമാക്കി. മൃഗശാല അധികൃതര്‍ കാണ്ടാമൃഗത്തെ നിരീക്ഷിച്ചുവരികയാണ്.

വേട്ടക്കാര്‍ക്കായി അധികൃതര്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.