കോളജിൽ അച്ഛൻ ജൂനിയർ, മകൾ സീനിയർ; അപൂർവകാഴ്ചയ്ക്ക് സാക്ഷിയായി ലോ കോളജ്
പ​ഠി​ക്കു​ന്ന കോ​ള​ജി​ല്‍ ജൂ​നി​യ​റാ​യി സ്വ​ന്തം അ​ച്ഛ​നെ കി​ട്ടി​യാ​ല്‍ എ​ന്തു ര​സ​മാ​യി​രി​ക്കും. മും​ബൈ​യി​ലെ നി​യ​മ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് അ​ച്ഛ​നെ ജൂ​നി​യ​റാ​യി കി​ട്ടി​യ ഭാ​ഗ്യ​ത്തി​ല്‍ ത്രി​ല്‍ അ​ടി​ച്ചി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പേ​ജാ​യ ഹ്യൂ​മ​ന്‍​സ് ഓ​ഫ് ബോം​ബെ​യി​ല്‍ ഈ ​മ​ക​ള്‍ ‘ജൂ​നി​യ​ര്‍ അ​ച്ഛ​നെ’ കു​റി​ച്ചെ​ഴു​തി​യ കു​റി​പ്പി​ന് വ​ലിയ തോതിലുള്ള ‍ പ്ര​തി​ക​ര​ണ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന​ത്. ചെ​റു​പ്പ​ത്തി​ല്‍ നി​യ​മം പ​ഠി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹം. കോ​ട​തി​യും ഹി​യ​റിം​ഗും കേ​സു​ക​ളു​മൊ​ക്കെ വ​ലി​യ ഇ​ഷ്ട​മാ​യി​രു​ന്നു.

എ​ന്നാ​ല്‍, സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ കാ​ര​ണം സാ​ധി​ച്ചി​ല്ല. പി​ന്നീ​ട​ദ്ദേ​ഹം ഒ​രു ക​ണ്‍​സ​ല്‍​ട്ട​ന്‍റാ​യി. ഒ​രു മ​ക​ളെ ഡോ​ക്ട​റും ഒ​രു മ​ക​നെ നി​യ​മ​പ​ഠ​ന​ത്തി​നു വി​ടു​ക​യും ചെ​യ്തു. ഇ​ള​യ മ​ക​ളും നി​യ​മ പ​ഠ​നം തു​ട​ങ്ങി​യ​തോ​ടെ അ​ച്ഛ​ന്‍ ത​ന്‍റെ ന​ട​ക്കാ​തെ പോ​യ സ്വ​പ്നം പൊ​ടി ത​ട്ടി​യെ​ടു​ത്തു. മ​ക​ളു​ടെ നി​യ​മ​പ​ഠ​ന​ത്തി​ലെ സൂ​ക്ഷ്മ വി​ശ​ദാം​ശ​ങ്ങ​ള്‍ വ​രെ ഈ ​പി​താ​വു ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കു​മാ​യി​രു​ന്നു.

ഒ​ടു​വി​ല്‍ നി​യ​മം പ​ഠി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം അ​ച്ഛ​ന്‍ മ​ക​ളോ​ടു പ​റ​ഞ്ഞു. മ​ക​ള്‍ പി​താ​വി​നു പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കി. കൂ​ട്ടു​കാ​രോ​ടും അ​ടു​പ്പ​മു​ള്ള​വ​രോ​ടും അ​ഭി​പ്രാ​യം തേ​ടി. അ​ങ്ങ​നെ​യാ​ണു മ​ക​ളു​ടെ കോ​ള​ജി​ല്‍ ത​ന്നെ അ​ഡ്മി​ഷ​ന്‍ എ​ടു​ത്ത്, അ​വ​ളു​ടെ ജൂ​നി​യ​റാ​യി ഈ ​പി​താ​വു പ​ഠ​നം തു​ട​ങ്ങി​യ​ത്.​

ഇ​വ​രി​പ്പോ​ള്‍ ഒ​രു​മി​ച്ച്‌​കോ​ള​ജി​ല്‍ പോ​കു​ന്നു. പ്ര​ഫ​സ​ര്‍​മാ​രെ​യും സ​ഹ​പാ​ഠി​ക​ളെ​യും അ​സൈ​ന്‍​മെ​ന്‍റു​ക​ളെ​യും കു​റി​ച്ചു സം​സാ​രി​ക്കു​ന്നു. ഇ​ട​വേ​ള​ക​ളി​ല്‍ മ​ക​ളു​ടെ കൂ​ട്ടു​കാ​രോ​ടൊ​ത്ത് ഇ​രി​ക്കാ​നും അ​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കാ​നും പ്രാ​യവ്യത്യാ​സ​മൊ​ന്നും ഈ ​പി​താ​വി​നൊ​രു ത​ട​സ​മാ​യി​ല്ല.

അ​ച്ഛ​ന്‍റെ പ​ഠ​ന​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് സ​ന്തോ​ഷ​മു​ണ്ടാ​ക്കു​ന്ന​താ​യും ത​ങ്ങ​ള്‍​ക്ക് ഒ​രു​മി​ച്ച് പ്രാ​ക്ടീ​സ് തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും മ​ക​ള്‍ ഫേസ്ബു​ക്കി​ല്‍ കു​റി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് ഇ​രു​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു​ള്ള ക​മ​ന്‍റുക​ളു​മാ​യി ഫേ‌​സ്ബു​ക്കി​ലെ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.