ഗി​യ​ർ മാ​റാ​ൻ കൊ​ച്ചു​കു​ട്ടി; ഡ്രൈ​വ​ർ​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
കു​റ​ച്ചു നാ​ളു​ക​ളാ​യി ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് പോ​ലീ​സി​ന്‍റെ പി​ടി​വീ​ഴു​ക​യാ​ണ്. വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ മ​റ്റു​ള്ള​വ​രെ​ക്കൊ​ണ്ട് ഗി​യ​ർ ഇ​ടീ​പ്പി​ക്കു​ന്ന​തി​ന്‍റെ​യും പാ​ട്ടു പാ​ടു​ന്ന​തി​ന്‍റെ​യും മ​റ്റും ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. എ​ന്നാ​ൽ ഇ​തു​കൊ​ണ്ടൊ​ന്നും അ​വ​ർ പ​ഠി​ക്കി​ല്ലെ​ന്നാ​ണ് വീ​ണ്ടും പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ കൊ​ച്ചു​കു​ട്ടി​യെ കൊ​ണ്ട് ഗി​യ​ർ ഇ​ടീ​പ്പി​ച്ച ഡ്രൈ​വ​റു​ടെ​മേ​ലാ​ണ് ഇ​ത്ത​വ​ണ പി​ടി​വീ​ണി​രി​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി കെ.​വി. സു​ധീ​ഷി​ന്‍റെ ലൈ​സ​ൻ​സാ​ണ് ആ​ർ​ടി​ഒ ആ​റ് മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

മ​ല്ല​പ്പ​ള്ളി റൂ​ട്ടി​ൽ വ​രു​ന്ന​തി​നി​ടെ കു​ട്ടി​യെ ബോ​ണ​റ്റി​ൽ ഇ​രു​ത്തി​യാ​ണ് സു​ധീ​ഷ് ഗി​യ​ർ ഇ​ടീ​പ്പി​ച്ച​ത്. ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.