കു​ട്ടി​ക​ൾ ചു​വ​ന്ന ട്രൗ​സ​ർ കു​ട​ഞ്ഞു; അപായമാണെന്ന് കരുതി ലോക്കോ പൈലറ്റ് ട്രെ​യി​ൻ നി​ർ​ത്തി
Tuesday, July 16, 2019 1:38 PM IST
കു​ട്ടി​ക​ൾ കു​ട​ഞ്ഞ ചു​വ​പ്പ് ട്രൗ​സ​ർ ക​ണ്ട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​ൻ നി​ർ​ത്തി. ത​ല​ശേ​രി എ​ട​ക്കാ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് സം​ഭ​വം. എ​ട​ക്കാ​ട്- ക​ണ്ണൂ​ർ ഇ​ന്‍റ​ർ​സി​റ്റി എ​ക്സ്പ്ര​സാ​ണ് കു​ട്ടി​ക​ൾ​ക്ക് സം​ഭ​വി​ച്ച അ​ബ​ദ്ധം കാ​ര​ണം അ​ഞ്ച് മി​നി​ട്ട് നി​ർ​ത്തി​യി​ടേ​ണ്ടി വ​ന്ന​ത്.

13, 14 വ​യ​സു​ള്ള നാ​ല് കു​ട്ടി​ക​ളാ​ണ് വീ​ട്ടി​ൽ അ​റി​യാ​തെ കു​ളി​ക്കാ​നെ​ത്തി​യ​ത്. ഇ​തി​നു മു​മ്പ് ഇ​വ​ർ ത​ങ്ങ​ളു​ടെ വ​സ്ത്ര​ങ്ങ​ൾ ഒ​ന്നാം പ്ലാ​റ്റ്ഫോം അ​വ​സാ​നി​ക്കു​ന്നി​ട​ത്ത് സ്റ്റേ​ഷ​ന്‍റെ പേ​ര് എ​ഴു​തി​യ ബോ​ർ​ഡി​ന്‍റെ അ​ടു​ത്തു​ള്ള മ​ര​പ്പൊ​ത്തി​ൽ സൂ​ക്ഷി​ച്ചു വ​ച്ചി​രു​ന്നു. കു​ളി​ച്ചു ക​ഴി​ഞ്ഞ് തി​രി​ക​യെ​ത്തി വ​സ്ത്രം മാ​റു​ന്ന​തി​നി​ടെ കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കു​ട്ടി കൈ​യി​ലി​രു​ന്ന ട്രൗ​സ​ർ എ​ടു​ത്ത് കു​ട​യു​മ്പോ​ൾ ട്രെ​യി​ൻ ഇ​വി​ടേ​ക്ക് വ​ന്നു.

ചു​വ​പ്പ് തു​ണി ക​ണ്ട ട്രെ​യി​ന്‍റെ ലോ​ക്കൊ പൈ​ല​റ്റ് അ​പ​ക​ട​മു​ന്ന​റി​യി​പ്പാ​ണെ​ന്ന് ക​രു​തി ട്രെ​യി​ൻ നി​ർ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വി​ടെ എ​ത്തി​യ ആ​ർ​പി​എ​ഫ് എ​എ​സ്ഐ ശ്രീ​ലേ​ഷ്, കോ​ണ്‍​സ്റ്റ​ബി​ൾ കെ. ​സു​ധീ​ർ, സെ​പ്ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്രാ​ഞ്ച് അം​ഗം സു​ബീ​ഷ് എ​ന്നി​വ​ർ കു​ട്ടി​ക​ളെ അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തി സംസാരിച്ചു.

സംഭവത്തിൽ അപാകതകളൊന്നുമില്ലെന്ന് മനസിലാക്കിയതിന്‍റെ അടിസ്ഥാനത്തിൽ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തി അ​വ​ർ​ക്കൊ​പ്പം കു​ട്ടി​ക​ളെ വി​ട്ട​യ​ക്കു​കയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.