ഭാ​ര്യ​യു​ടെ മു​ടി സ്റ്റൈ​ലാ​ക്ക​ണം, വൈ​റ​ലാ​യി ഭ​ർ​ത്താ​വ്!
Saturday, May 1, 2021 6:19 PM IST
ഇ​ത്ര​യും പ്രാ​യ​മാ​യി​ല്ലെ ഇ​നി എ​വി​ടെ​യെ​ങ്കി​ലും അ​ട​ങ്ങി ഒ​ന്ന് ഇ​രു​ന്നൂ​ടെ എ​ന്നു പ്രാ​യ​മാ​യ​വ​രോ​ടു പ​ല​രും ചോ​ദി​ക്കാ​റു​ണ്ട്. പ്രാ​യ​മാ​കു​ന്തോ​റും സ്വ​ന്തം കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നോ ന​ട​ക്കാ​ൻ പോ​കാ​നോ പ​റ്റാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​തു ന​മ്മ​ൾ കാ​ണാ​റു​ണ്ട്. എ​ന്നാ​ൽ, പ്രാ​യ​മൊ​ക്കെ വെ​റും ന​ന്പ​റ​ല്ലേ എ​ന്ന ഭാ​വ​ത്തി​ലാ​ണ് ഒ​രു ഭ​ർ​ത്താ​വ് ആ​ൽ​ബെ​ർ​ട്ട​യി​ലെ ബ്രി​ട്നി എ​ന്ന ഡി​സൈ​ന​റു​ടെ ഹെ​യ​ർ ഡി​സൈ​ൻ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ​ത്.

സ​ലൂ​ണി​ലെ വി​ദ്യാ​ർ​ഥി!

ഈ ​പ്രാ​യ​ത്തി​ൽ ഇ​നി ഹെ​യ​ർ ഡി​സൈ​ൻ പ​ഠി​ക്കാ​നാ​ണോ സ​ലൂ​ണി​ൽ എ​ത്തി​യ​തെ​ന്നു ക​ളി​യാ​ക്കേ​ണ്ട. അ​തി​നു വേ​ണ്ടി​ത്ത​ന്നെ​യാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ക്ഷേ, സ്വ​യം ചെ​യ്യാ​നോ സ്ഥാ​പ​നം ന​ട​ത്താ​നോ വേ​ണ്ടി​യ​ല്ല. ത​ന്‍റെ ഭാ​ര്യ​യ്ക്കു വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഈ ​സാ​ഹ​സം. പ്രാ​യ​മാ​യ​തോ​ടെ ഭാ​ര്യ​യ്ക്കു സ്വ​യം മു​ടി ചു​രു​ട്ടാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

ചെ​യ്യു​ന്പോ​ൾ അ​വ​രു​ടെ ശ​രീ​രം പൊ​ള്ളു​ക​യും മു​ടി ക​ത്തി പോ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തൊ​ക്കെ ദി​വ​സ​വും ക​ണ്ടാ​ണ് ഭാ​ര്യ​യെ സ​ഹാ​യി​ക്കാ​ൻ ഭ​ർ​ത്താ​വ് ത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യ​ത്. അ​തു​കൊ​ണ്ടു സ​ലൂ​ണി​ൽ പോ​യി മു​ടി ചു​രു​ട്ടു​ന്ന​തു പ്ര​ഫ​ഷ​ണ​ലാ​യി പ​ഠി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഒ​രു പ്ര​ഫ​ഷ​ണ​ലി​ൽ​നി​ന്നു ചി​ല ഉ​പ​ദേ​ശം തേ​ടാ​നും തീ​രു​മാ​നി​ച്ചു. സ​ലൂ​ണ്‍ ഉ​ട​മ ബ്രി​ട്നി പ​ങ്കു​വ​ച്ച ഫോ​ട്ടോ​യും കു​റി​പ്പു​മാ​ണ് അ​പ്പൂ​പ്പ​നെ വൈ​റ​ലാ​ക്കി​യ​ത്.

ന​ല്ല ഭ​ർ​ത്താ​വ്

"അ​ദ്ദേ​ഹ​ത്തെ പ​ഠി​പ്പി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ​ക്കു സ​ന്തോ​ഷ​മു​ണ്ട്! ചെ​റി​യ മു​ടി​യി​ൽ എ​ങ്ങ​നെ ചെ​യ്യാ​മെ​ന്നും ഭാ​ര്യ​യു​ടെ ച​ർ​മം പൊ​ള്ളാ​തി​രി​ക്കാ​ൻ എ​ങ്ങ​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഭാ​ര്യ​യ്ക്കു മ​സ്കാ​ര എ​ങ്ങ​നെ ഇ​ട്ടു​കൊ​ടു​ക്കാ​മെ​ന്നു പോ​ലും ഞ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ പ​ഠി​പ്പി​ച്ചു- ബ്രി​ട്നി പ​ങ്കു​വ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു. പോ​സ്റ്റി​ന് 1.38,000 ലൈ​ക്കു​ക​ളും 24,000ൽ ​അ​ധി​കം ക​മ​ന്‍റു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.

എ​ന്തൊ​രു അ​ദ്ഭു​ത​ക​ര​മാ​യ മ​നു​ഷ്യ​ൻ! എ​നി​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ഭ​ർ​ത്താ​വു​ണ്ടാ​യി​രു​ന്നു, എ​ന്‍റെ കൈ​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​പ്പോ​ൾ എ​നി​ക്കു ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ​തി​വാ​യി എ​ന്‍റെ മു​ടി ചു​രു​ട്ടി​യി​രു​ന്ന​ത് അ​ദ്ദേ​ഹ​മാ​ണ്.​ഈ ദ​ന്പ​തി​ക​ൾ സ​ന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്ക​ട്ടെ. സ്റ്റൈ​ലി​സ്റ്റി​നെ​യും അ​ഭി​ന​ന്ദി​ക്ക​ണം അ​ദ്ദേ​ഹ​ത്തെ പ​ഠി​പ്പി​ക്കാ​ൻ സ​മ​യ​മെ​ടു​ത്ത​തി​നു ന​ന്ദി. നി​ങ്ങ​ൾ വ​ള​രെ പ്ര​ത്യേ​ക​വും സ്നേ​ഹ​വു​മു​ള്ള വ്യ​ക്തി​യാ​ണ്... എ​ന്നി​ങ്ങ​നെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് പോ​സ്റ്റി​നു താ​ഴേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.