ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ തെ​ന്നി​വീ​ണു; യു​വാ​വി​ന് ര​ക്ഷ​ക​രാ​യി ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ
Wednesday, September 25, 2019 2:02 PM IST
ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റി​യു​ന്ന​തി​നി​ടെ വീ​ണ യു​വാ​വി​നെ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ അ​മ്പ​ര​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ യാ​ത്ര ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് ഒ​രു യു​വാ​വ് ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. ഒ​രു ബോ​ഗി​യി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​വാ​ൻ ശ്ര​മി​ച്ച ഇ​യാ​ൾ കാ​ൽ വ​ഴു​തി നി​ല​ത്തേ​ക്ക് വീ​ഴു​വാ​ൻ തു​ട​ങ്ങി. ബോ​ഗി​ക്കും പ്ലാ​റ്റ്ഫോ​മി​നു​മി​ട​യി​ലേ​ക്ക് വീ​ഴാ​ൻ തു​ട​ങ്ങി​യ ഇ​യാ​ളെ സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ടി​യെ​ത്തി എ​ടു​ത്ത് ബോ​ഗി​യി​ലേ​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു.

ഇ​വ​ർ ര​ണ്ടു​പേ​രു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടീ​ലി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ളു​ടെ ജീ​വ​ൻ ര​ക്ഷ​പെ​ട്ട​ത്. സി​സ​ടി​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.