"ഇത്രയും നല്ല കേള്‍വിക്കാര്‍ മറ്റാര്'; പിയാനോ സംഗീതം കേള്‍ക്കുന്ന ആനയും കുഞ്ഞാനയും
Tuesday, November 22, 2022 10:15 AM IST
സംഗീതം ആസ്വദിക്കാത്ത മനുഷ്യര്‍ നന്നേ കുറവായിരിക്കും. അത്ര ഹൃദയഹാരിയായ ഒന്നാണത്. എന്നാല്‍ മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും സംഗീതം ആസ്വദിക്കാനുള്ള കഴിവുണ്ട്.
അത്തരത്തിലൊരു വീഡിയോ ആണ് സിവില്‍ സര്‍വീസ് ഓഫീസറായ സുപ്രിയ സാഹു തന്റെ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ പുറത്ത് ഒരിടത്തായി ഇരുന്ന് ബ്രിട്ടീഷ് സംഗീതജ്ഞന് പോള്‍ ബാര്ട്ടന് പിയാനോ വായിക്കുകയാണ്.
എന്നാല്‍ ഇദ്ദേഹത്തിന്റെ സംഗീതം ആസ്വദിച്ച് നില്‍ക്കുകയാണ്. ഒരു തള്ളയാനയും അതിന്റെ കുഞ്ഞും. അവര്‍ തലകുലുക്കുകയും മറ്റും ചെയ്യുന്നുണ്ട്.
തായ്ലന്ഡില് നിന്നുള്ള ഈ ദൃശ്യങ്ങള്‍ നെറ്റിസണിലും വെെറലായി. നിരവധി വേറിട്ട അഭിപ്രായങ്ങള്‍ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. "മനസിനെ തൊട്ടു' എന്നാണൊരു കമന്റ്.