ലൈവ് റിപ്പോർട്ടിംഗിനിടെ റിപ്പോർട്ടർക്ക് ലോട്ടറിയടിച്ചു; ലൈവിൽ ആഹ്ലാദപ്രകടനം, രാജിപ്രഖ്യാപനം, പിന്നെ ട്വിസ്റ്റ്
Thursday, December 26, 2019 4:42 PM IST
ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് ലൈ​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ ഭാ​ഗ്യ​ശാ​ലി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ത​ന്‍റെ പേ​രും ക​ണ്ട് തു​ള്ളി​ച്ചാ​ടി റി​പ്പോ​ർ​ട്ട​ർ. സ്പെ​യി​നി​ലെ പ്ര​ശ​സ്ത​മാ​യ എ​ല്‍ ഗോ​ര്‍​ഡോ ക്രി​സ്മ​സ് ബം​പ​ർ ലോ​ട്ട​റി​യു​ടെ ന​റു​ക്കെ​ടു​പ്പി​നി​ടെ​യാ​ണ് സം​ഭ​വം. ആ​ര്‍​ടി​വി​ഇ ചാ​ന​ലി​ലെ റി​പ്പോ​ർ​ട്ട​റാ​യ ന​താ​ലി​യ എ​സ്ക്യു​ഡെ​റോ​യ്ക്കാ​ണ് ലോ​ട്ട​റി​യ​ടി​ച്ച​ത്.

വി​ജ​യി​ക​ളു​ടെ പേ​രു​ക​ൾ വാ​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 40 ല​ക്ഷം യൂ​റോ കി​ട്ടി​യ​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ ന​താ​ലി​യ സ്വ​ന്തം പേ​രു ക​ണ്ട​ത്. ആ​ദ്യ​മൊ​ന്ന് ഞെ​ട്ടി​യ അ​വ​ർ പി​ന്നെ തു​ള്ളി​ച്ചാ​ടി. ആ​ഘോ​ഷ​ത്തി​നി​ടെ ത​ത്സ​മ​യം ത​ന്‍റെ രാ​ജി​യും പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ ആ​വേ​ശ​മ​ട​ങ്ങി​യ​പ്പോ​ൾ ഒ​ന്നു​കൂ​ടി നോ​ക്കി​യ​പ്പോ​ഴാ​ണ് സം​ഗ​തി​യു​ടെ കി​ട​പ്പു​വ​ശം മ​ന​സി​ലാ​യ​ത്. സ​മ്മാ​നം മ​റ്റു വി​ജ​യി​ക​ളു​മാ​യി പ​ങ്കി​ടേ​ണ്ട​താ​യി​രു​ന്നു. അ​താ​യ​ത്, 40 ല​ക്ഷം യൂ​റോ​യി​ൽ വെ​റും നാ​ലാ​യി​രം യൂ​റോ മാ​ത്ര​മെ ന​താ​ലി​യ​യ്ക്കു ല​ഭി​ക്കൂ.

ഇ​തോ​ടെ ന​താ​ലി​യ ട്വി​റ്റ​രി​ൽ ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി എ​ത്തി. കു​റ​ച്ചു​നാ​ളു​ക​ളാ​യി ചി​ല സ്വ​കാ​ര്യ വി​ഷ​മ​ങ്ങ​ളി​ലാ​യി​രു​ന്നു​വെ​ന്നും പെ​ട്ടെ​ന്ന് ഭാ​ഗ്യം വ​ന്ന​പ്പോ​ൾ പ​രി​സ​രം മ​റ​ന്നു​പോ​യെ​ന്നു​മാ​ണ് ന​താ​ലി​യ​യു​ടെ വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.