തൊലിക്കട്ടി മാത്രമല്ല, കലാവാസനയുമുണ്ട്! പിറന്നാളിന് അതിമനോഹരമായി കീബോർഡ് വായിച്ച് കാണ്ടാമൃഗം
Wednesday, May 26, 2021 5:58 PM IST
പാട്ടു പാടിയും ചൂളമടിച്ചുമൊക്കെ ആളുകളുടെ ശ്രദ്ധ നേടുകയും പിന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യുന്ന നിരവധി പക്ഷികളും മൃഗങ്ങളുമുണ്ട്.
അമേരിക്കയിലെ കൊളറാഡോയിലെ ഡെന്വറി സിറ്റി പാര്‍ക്കിലെ ഡെന്വറി മൃഗശാലയില്‍നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വളരെ ആസ്വദിച്ച് അതിമോനഹരമായി കീബോര്‍ഡ് വായിക്കുന്ന ഒരു കാണ്ടാമൃഗമാണ് ദൃശ്യങ്ങളിലുള്ളത്.
കാണ്ടാമൃഗങ്ങളെ അത്ര അരസികരായി കാണേണ്ട എന്ന ഭാവത്തോടെയാണ് ഈ പന്ത്രണ്ടു വയസുകാരന് കീ ബോര്‍ഡ് വായിക്കുന്നത്. ബന്ദു എന്നാണ് ഈ ഒറ്റ കൊമ്പന്റെ പേര്. തന്റെ പിറന്നാളിനാണ് ചുണ്ടു കൊണ്ട് രസകരമായി ബന്ദു കീ ബോര്‍ഡ് വായിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വീഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.