ആവശ്യത്തിന് കെച്ചപ്പ് ലഭിച്ചില്ല; മക്ഡൊണാൾഡ്സ് മാനേജരെ യുവതി ആക്രമിച്ചു
Thursday, November 29, 2018 3:29 PM IST
താൻ ഓർഡർ ചെയ്ത ഭക്ഷണത്തിൽ ആവശ്യമായ കെച്ചപ്പ് ഇല്ലാത്തതിനാൽ മക്ഡൊണാൾഡ് ഷോപ്പിന്റെ മാനേജരെ ആക്രമിച്ച യുവതിക്ക് ജയിൽ ശിക്ഷ. 24കാരിയായ കാലിഫോർണിയ സ്വദേശിനിയാണ് മാനേജരെ ആക്രമിച്ചത്.
സാന്താ അനയിൽ പ്രവർത്തിക്കുന്ന മക്ഡൊണാൾഡിന്റെ ഫാസ്റ്റ് ഫുഡ് ഒൗട്ട്ലറ്റിൽ നിന്നുമാണ് ഇവർ ഭക്ഷണം ഓഡർ ചെയ്തത്. എന്നാൽ ഭക്ഷണത്തിൽ ആവശ്യത്തിന് കെച്ചപ്പ് ഇല്ലായിരുന്നു എന്ന കാരണത്താൽ ഷോപ്പിലേക്ക് ഇരച്ചു കയറി എത്തിയ ഇവർ മാനേജരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് കടയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.