കോ​വി​ഡ് രോ​ഗി​ക്ക് പാ​ട്ടുവെ​ച്ചു​ന​ല്‍​കി ‍ഡോ​ക്ട​ര്‍; ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ല്‍ മീ​ഡി​യ
Tuesday, May 11, 2021 1:37 PM IST
കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് മ​നോ​ധൈ​ര്യം ന​ൽ​കാ​ന്‍ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​ല​രീ​തി​യി​ൽ ശ്ര​മി​ക്കു​ന്നു​ണ്ട്. ഡോ​ക്ട​ർ​മാ​രും ന​ഴ്‌​സു​മാ​രും പി ​പി ഇ ​കി​റ്റു​ക​ൾ ധ​രി​ച്ച് നൃ​ത്ത​ച്ചു​വ​ടു​ക​ൾ വ​ച്ചും പാ​ട്ട് പാ​ടി​യും രോ​ഗി​ക​ള്‍​ക്ക് സ​ന്തോ​ഷം പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ൾ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത് മ​റ്റൊ​രു വീ​ഡി​യോ​യാ​ണ്. കോ​വി​ഡ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന രോ​ഗി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഡോ​ക്ട​ര്‍ പാ​ട്ട് വെ​ച്ചു​കൊ​ടു​ത്ത​തി​ന്‍റെ വീ​ഡി​യോ​യാ​ണി​ത്.

ഡോ. ​മോ​ണി​ക്ക ല​ൻ​ഗെ​ഹ്‌ എ​ന്ന ഡോ​ക്ട​ർ ത​ന്‍റെ ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച ഒ​രു വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​കു​ന്ന​ത്. 'ല​വ് യൂ ​സി​ന്ദ​ഗി...' എ​ന്ന ഗാ​ന​മാ​ണ് യു​വ​തി ആ​സ്വ​ദി​ക്കു​ന്ന​ത്. 'അ​വ​ൾ​ക്ക് 30 വ​യ​സ് പ്രാ​യ​മേ ഉ​ള്ളൂ. ഐ​സി​യു കി​ട​ക്ക കി​ട്ടാ​ത്ത​തി​നാ​ൽ കോ​വി​ഡ് എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ 10 ദി​വ​സ​മാ​യി ഞ​ങ്ങ​ൾ അ​വ​ളെ പ​രി​ച​രി​ക്കു​ക​യാ​യി​രു​ന്നു.

വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​വ​ൾ ക​ഴി​യു​ന്ന​ത്. ന​ല്ല മ​ന​ക്ക​രു​ത്തു​ള്ള ശ​ക്ത​യാ​യ സ്ത്രീ​യാ​ണ് അ​വ​ൾ. പാ​ട്ട് വ​യ്ക്കാ​മോ എ​ന്ന് എ​ന്നോ​ട് ചോ​ദി​ച്ച​പ്പോ​ൾ ഞാ​ൻ സ​ന്തോ​ഷ​ത്തോ​ടെ സ​മ്മ​തി​ച്ചു. പാ​ഠം: പ്ര​തീ​ക്ഷ ഒ​രി​ക്ക​ലും കൈ​വി​ട​രു​ത്'- എ​ന്ന ക്യാ​പ്ഷ​നോ​ട​യൊ​ണ് വീ​ഡി​യോ ഡോ​ക്ട​ര്‍ പ​ങ്കു​വ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.