ഇനി ഈ പുരുഷന്മാര് വക "ഗുലാബി സാദി'; വൈറല്‍ വീഡിയോ
Saturday, June 8, 2024 11:29 AM IST
സമൂഹ മാധ്യമങ്ങളില്‍ റീല്‍സും മറ്റും ഇപ്പോള്‍ ഒരു സാധാരണ സംഭവം ആണല്ലൊ. പലരും ഹിറ്റായ ഗാനങ്ങള്‍ക്കാകും ഇത്തരത്തില്‍ റീല്‍ ഒരുക്കുക. മിക്കപ്പോഴും യൗവനക്കാര്‍ ആകും ഇത്തരം കലാപരിപാടികള്‍ നടത്താൻ കൂടുതല്‍ മുന്നിട്ടിറങ്ങുക.
എന്നാല്‍ തങ്ങളും അത്ര പിറകിലല്ലെന്ന് തെളിയിക്കുകയാണ് കുറച്ച് പ്രായമുള്ള ചില പുരുഷന്മാര് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ ഈ പുരുഷന്മാര് "ഗുലാബി സാദി' എന്ന ഹിറ്റ് മറാത്തി ഗാനത്തില്‍ നൃത്തം ചെയ്യുകയാണ്.
ദൃശ്യങ്ങളില്‍ ഇവര്‍ ഒരു ക്യൂവില്‍ നില്‍ക്കുകയും കാമറയില്‍ ഓരോരുത്തരായി പോസ് ചെയ്യുകയും ചെയ്യുന്നു. പിന്നീട് ഓരോരരുത്തരായി വ്യത്യസ്തമായ ചുവടുകള്‍ വയ്ക്കുന്നു. ഏറ്റവും ഒടുവില്‍ എത്തുന്നയാള്‍ നൃത്തം കളര്‍ഫുള്ളാക്കുന്നു.
പിന്നീട് എല്ലാവരും ചേര്‍ന്ന് ചുവടുവയ്ക്കുകയാണ്. നൃത്തം വൈറലായി മാറി നിരവധി കമന്റുകളും ലഭിച്ചു. "രസകരമായിരുന്നു; പോസിറ്റീവ്നെസ് നല്‍കിയതിന് നന്ദി' എന്നാണൊരാള്‍ കുറിച്ചത്.