ചില മനുഷ്യരുടെ പ്രത്യേക കഴിവുകള്‍ സമൂഹത്തെ ആകെ അമ്പരപ്പിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം കഴിവുകള്‍ ലോകത്തെല്ലായിടത്തും കാണാനാകുന്നു.

ചിലര്‍ ഈ കഴിവുകള്‍ ഔദ്യോഗികയിടങ്ങളില്‍ പ്രകടിപ്പിച്ച് റിക്കാര്‍ഡുകള്‍ സ്വന്തം പേരില്‍ കുറിക്കാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഈ സംഭവം. 15,730 കിലോഗ്രാം ഭാരമുള്ള ട്രക്ക് സ്വന്തം പല്ലുകള്‍കൊണ്ട് വലിച്ചുനീക്കിയിരിക്കുകയാണ് ഒരു യുവാവ്.

അഷ്റഫ് സുലൈമാന്‍ എന്ന ഇദ്ദേഹം ഈ പ്രകടനത്തിലൂടെ ഗിന്നസ് റിക്കാര്‍ഡില്‍ ഇടം നേടിയിരിക്കുകയാണ്. ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ ഇതിന്‍റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

നിരവധിയാളുകളാണ് ഈ വൈറല്‍ വീഡിയോയ്ക്ക് കമന്‍റുകളിട്ടിരിക്കുന്നത്. "സുലൈമാന്‍റെ ദന്തഡോക്ടറെക്കുറിച്ച് അറിയണം' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.