പാ​ള​ത്തി​ലേ​ക്ക് വീ​ണ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ച്ച് കോ​ൺ​സ്റ്റ​ബി​ൾ; വൈ​റ​ലാ​യി വീ​ഡി​യോ
Saturday, March 13, 2021 1:38 AM IST
ഓ​ടു​ന്ന ട്രെ​യി​നി​ൽ ചാ​ടി​ക്ക‍​യ​റ​രു​തെ​ന്ന മു​ന്ന​റി​യി​പ്പ് എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ഇ​ട​യ്ക്കി​ടെ മു​ഴ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​ണ്. എ​ങ്കി​ലും ചി​ല​ർ ഇ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റും. ഒ​രു ട്രെ​യി​ൻ പോ​യാ​ൽ അ​ടു​ത്ത​ത് വ​രും, പ​ക്ഷെ ജീ​വ​ൻ പോ​യാ​ലോ? അ​ല്‌​പം നേ​ര​ത്തെ ഇ​റ​ങ്ങി​യാ​ൽ തീ​രു​ന്ന പ്ര​ശ്ന​മ​ല്ലേ​യു​ള്ളു ഇ​ത്.

ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് താ​ഴെ വീ​ണ യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ച്ച ആ​ർ​പി​എ​ഫ് കോ​ൺ​സ്റ്റ​ബി​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൈ​യ​ടി നേ​ടു​ന്ന​ത്. ഗോ​വ​യി​ലെ വാ​സ്കോ ഡ ​ഗാ​മ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. വാ​സ്‌​കോ-​പ​ട്‌​ന എ​ക്‌​സ്പ്ര​സി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​നാ​ണ് പാ​ള​ത്തി​ലേ​ക്ക് വീ​ണ​ത്. ഓ​ടി​യെ​ത്തി​യ ആ​ർ​പി​എ​ഫ് ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ കെ.​എം.​പാ​ട്ടീ​ലി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ന​ട​പ​ടി​യാ​ണ് യാ​ത്ര​ക്കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്.

മ​ന​സാ​ന്നി​ധ്യം കൈ​വി​ടാ​തെ യാ​ത്ര​ക്കാ​ര​നെ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് പാ​ട്ടീ​ൽ വ​ലി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യാ​ണ് സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്. ഓ​ടു​ന്ന ട്രെ​യി​നി​ൽ ചാ​ടി​ക്ക​യ​റ​രു​തെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.