പോളിഹൗസിൽ വളർത്തുന്ന ഇംഗ്ലീഷ് സാലഡ് കുക്കുംബറുകൾ ഉയർന്ന ഗുണമേ·യും സുരക്ഷിതത്വവുമുള്ളതും ഹോട്ടലുകൾ, റീട്ടെയിൽ ഷോപ്പുകൾ, സംസ്ഥാനത്തിനകത്തും പുറത്തും ആവശ്യക്കാരുള്ളതുമാണ്.
കായ്കൾ പറിച്ചെടുത്തതിനുശേഷം പ്രീ-കൂളിംഗ്, ശരിയായ പാക്കിംഗ്, യൂണിഫോം സൈസിംഗ്, കൂൾ ചെയിനിംഗ് എന്നിവ ഉറപ്പാക്കുമ്പോഴാണ് മികച്ച വിലയും സ്ഥിരമായ മാർക്കറ്റും ലഭിക്കുന്നത്.
ബ്രാൻഡിംഗ്, ഹൈജീൻ, സർട്ടിഫിക്കേഷൻ എന്നിവ കൂടി നൽകിയാൽ നിങ്ങളുടെ ഉത്പന്നം പ്രീമിയം മാർക്കറ്റിൽ മുന്നേറ്റം നേടും.
സലാഡ് കുക്കുംബറിന്റെ തൊലി വളരെ കട്ടികുറഞ്ഞതായതിനാൽ വിളവെടുപ്പിനുശേഷം അവയിലെ ഈർപ്പം നഷ്ടപ്പെട്ട് പെട്ടെന്ന് മൃദു ആകുന്നു. അതിനാൽ വിളവെടുപ്പിനുശേഷം 15 മിനിറ്റിൽ കൂടുതൽ വെയിലത്തു വെയ്ക്കരുത്.
അപ്പോൾ തന്നെ പായ്ക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ കായ്കൾ വെയിലുകൊള്ളാതെ സുഷിരങ്ങളുള്ള ട്രേകളിൽ ആക്കി വെയ്ക്കണം. സലാഡ് കുക്കുമ്പർ രാവിലെ 7.30 ന് മുൻപ് പൊട്ടിച്ചെടുത്ത് 2 മണിക്കൂറിനുള്ളിൽ വിപണിയിലെത്തിച്ചാൽ അവയുടെ ജലാംശം നഷ്ടപ്പെട്ട് ഭാരം കുറയുന്നത് കുറക്കാനാകും.
സലാഡ് കുക്കുമ്പർ പറിച്ചെടുത്തശേഷം കോട്ടണ് തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം (കഴുകരുത്). കായ്കൾ ഗുണമേന്മ അനുസരിച്ച് തരംതിരിക്കണം. കായുടെ വലിപ്പം, തൊലിയുടെ കളർ, തിളക്കം, ആകൃതി എന്നിവയെ ആസ്പദമാക്കിയാണ് തരം തിരിക്കേണ്ടത്.
പറിച്ചെടുത്ത കായ്കൾ വായു സഞ്ചാരമുള്ള പെട്ടികളിലാക്കിയാണ് വിപണിയിൽ കൊണ്ടുപോകേണ്ടത് (ഒരു ബോക്സിൽ 10 മുതൽ 25 കി. ഗ്രാം വരെ വയ്ക്കാം). പ്ലാസ്റ്റിക് കവറിലോ കാറ്റു കടക്കാത്ത പെട്ടികളിലോ വെയ്ക്കരുത്.
അങ്ങനെ ചെയ്താൽ ചൂടുമൂലം തൊലിയുടെ കളർ മങ്ങി കായ മൃദുവായി മാറുന്നു. കായ്കൾ പെട്ടിയിലാക്കുന്നതിനു മുൻപ് ഓരോന്നും വെവ്വേറെ ഷ്രിംഗ് റാപ്പ് ഫിലിം കൊണ്ട് പാക്ക് ചെയ്താൽ ഈർപ്പനഷ്ടം ഒഴിവാക്കാനും ഗുണമേന്മ നിലനിർത്താനും കഴിയും.
ഇംഗ്ലീഷ് സാലഡ് കുക്കുംബറിന്റെ Pre-Cooling Methods 1. Room Cooling (Shade Cooling / Ambient Pre-cooling) ഏറ്റവും എളുപ്പവും സാധാരണ പ്രയോഗിക്കുന്ന രീതിയാണിത്.
വിളവെടുപ്പ് കഴിഞ്ഞ് 15-20 മിനിറ്റിനുള്ളിൽ സൂര്യപ്രകാശത്തിൽനിന്ന് മാറ്റി ഷേഡിൽ വെക്കുക. ന്ന, വാതിൽതുറന്ന ശുചിത്വമുള്ള ഒരു cool room/packing shed വെക്കുക. വെന്റിലേറ്റഡ് പെട്ടികളിലാക്കി 12 മണിക്കൂർ natural cooling.

ഗുണം
ചെലവ് കുറഞ്ഞത്, പ്രകടമായ heat removal, കുക്കുംബറിന് ഏറ്റവും സുരക്ഷിതവും mild ആയ pre-cooling.10120c താപനിലയും 85 - 95% ആർദ്രതയും ഉള്ള അന്തരീക്ഷത്തിൽ കായ്കൾ സംഭരിച്ചുവെയ്ക്കുന്നത് ഗുണമേന്മ നിലനിർത്താൻ സഹായിക്കും.
ഈ അവസ്ഥയിൽ 10 ദിവസം വരെ കേടുകൂടാതെ നിലനിർത്താനാകും. ഫ്രിഡ്ജിൽ (70Cമുതൽ 80C ൽ) പ്ലാസ്റ്റിക് കവറുകളിലാക്കി ഒരാഴ്ചവരെ സാലഡ് കുക്കുംബർ കേടുകൂടാതെ വെയ്ക്കാനാകും. എന്നാൽ, ഇതിലും കുറഞ്ഞ താപനിലയിൽ കായ്കൾ കേടാവാൻ സാധ്യതയുണ്ട്.
തണുപ്പിക്കാതെ അന്തരീക്ഷ താപനിലയിൽ വെച്ചാൽ സലാഡ് കുക്കുംബർ ഒരാഴ്ചക്കുശേഷം ജലാംശം നഷ്ടപ്പെട്ട് ചുങ്ങി കേടാവുന്നു. വിവിധ താപനിലകളിൽ കായ് സുരക്ഷിതമായ് സൂക്ഷിക്കാൻ കഴിയുന്ന സമയം: 30C3, 60C6, 90C 8, 120C10, 200C8.
2. Forced-Air Cooling (Highly Recommended)
Commercial production- ൽ ഏറ്റവും മികച്ചവും ശാസ്ത്രീയവുമായ pre-cooling രീതിയാണ് ഇത്.
കൂൾ റൂമിന്റെ ഒരു ഭാഗത്ത് high-speed blower fan സ്ഥാപിച്ചു, പെട്ടികളുടെ ഇടയിലൂടെ 60 - 90 മിനിറ്റ് 1012oC ലുള്ള തണുപ്പിച്ച വായൂ ഫോഴ്സ്ഡ് ആയി കടത്തിവിടുന്നു.
ഗുണം
ചൂട് വേഗത്തിൽ നീക്കം ചെയ്യുന്നു, Shape, firmness, colour എന്നിവ സൂക്ഷിക്കുന്നു, Long-distance marketing ക്ക് ഏറ്റവും ഉത്തമം.
3.Hydro-Cooling (NOT preferred for cucumbers)
തണുത്ത വെള്ളം ഉപയോഗിച്ച് produce തണുപ്പിക്കൽ. സാലഡ് ക്യൂക്കുംബറിന് ഈ രീതി യോജിച്ചതല്ല, കാരണം; വെള്ളത്തിൽ surface damage ഉണ്ടാകാം, Shelf-life കുറയാം, Microbial growth chances കൂടുതലാകും. അതുകൊണ്ട്, hydro-cooling ഒഴിവാക്കുന്നതാണ് നല്ലത്.
4. Vacuum Cooling (Not suitable for cucumbers)ഈ മെത്തേഡ് സാലഡ് കുക്കുംബറിന് യോജിച്ചതല്ല. ജലാംശം നഷ്ടപ്പെടൽ, ചുക്കിച്ചുളിയുക, കുഴികൾ എന്നിവ ഉണ്ടാകാം.
ചെലവ് വളരെ കൂടുതലാണ്; അതിനാൽ vacuum cooling ഒഴിവാക്കുന്നതാണ് നല്ലത്. സലാഡ് കുക്കുംബർ പോളിഹൗസ് കർഷകർക്ക് ഏറ്റവും അനുയോജ്യമായ Pre-Cooling Protocol:
1. രാവിലെ വിളവെടുപ്പ് നടത്തുക (5.30-7.30 am) lowest field heat, 2. Harvest ചെയ്ത് ഉടൻ shadeൽ 20 - 30 minutes വെക്കുക, 3. Field heat കുറയുന്നതുവരെ room cooling / forced-air cooling ചെയ്യുക. 4. Storage temperature maintain: 10-12oC, 5. RH (Humidity): 90 - 95%, 6. Cooling കഴിഞ്ഞ ഉടനെ shrink wrap / cling wrap & pack, 7. Transport ചെയ്യുമ്പോൾ cold-chain continuity ഉറപ്പാക്കുക. അല്ലെങ്കിൽ കുക്കുമ്പറിന്റെ തൊലി മൃദുവാകാനും മഞ്ഞക്കളറാകാനും സാധ്യതയുണ്ട്.
സലാഡ് കുക്കുമ്പർ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. അതിനാൽ, ദിവസം ഒരു സാലഡ് കുക്കുമ്പർ ആഹാരത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കുട്ടികളെ സലാഡ് കുക്കുംബർ കഴിപ്പിക്കുന്നതിനായി ഉത്പന്നം കൂടുതൽ ആകർഷകമാക്കേണ്ടതുണ്ട്.
ഇതിനായി കുക്കുംബറിനെ ചെറുപ്രായത്തിൽ പല ആകൃതിയിലുള്ള മോൾഡുകളിലാക്കി ചെടികളിൽ നിർത്തുന്നു. ഇതിലൂടെ മോൾഡിന്റെ ആകൃതിയിലുള്ള കുക്കുംബർ ഉണ്ടാക്കാം.
മാർക്കറ്റിംഗ്: ശ്രദ്ധിക്കേണ്ടവ
പോളിഹൗസിൽ കൃത്യമായ കാലാവസ്ഥ നിയന്ത്രണത്തിലൂടെ ഉത്പാദിപ്പിക്കുന്ന സാലഡ് കുക്കുംബർ, ഉന്നത ഗുണമേന്മയും ദീർഘമായ ഷെൽഫ്-ലൈഫും കൊണ്ടാണ് കേരളത്തിലും പുറത്തുള്ള വിപണികളിലും കൂടുതൽ ആവശ്യപ്പെടുന്നത്.
എന്നാൽ, ഇത് വിജയകരമായി മാർക്കറ്റിംഗ് ചെയ്യാൻ ചില നിർണായകഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഡോ. പി. സുശീല
റിട്ട. പ്രഫസർ & പി.ഐ (ഹൈടെക് റിസർച്ച് & ട്രെയിനിംഗ് സെന്റർ, കേരള കാർഷിക സർവകലാശാല), കണ്സൾട്ടന്റ് & ട്രെയ്നർ (ഹൈടെക് കൾട്ടിവേഷൻ).
Tags : English cucumber Karshakan Agriculture