x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ത്തി​ന്‍റെ പു​തി​യ അ​വ​താ​രം! 14.39 ല​ക്ഷ​ത്തി​ന് ട്ര​യം​ഫ് സ്ട്രീ​റ്റ് ട്രി​പ്പി​ൾ 798 RS എ​ത്തി

വെബ്ഡെസ്ക്
Published: November 18, 2026 04:14 PM IST | Updated: November 18, 2026 04:14 PM IST

പ്രതീകാത്മക ചിത്രം

 

 

ബൈ​ക്ക് പ്രേ​മി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ട്ര​യം​ഫ് സ്ട്രീ​റ്റ് ട്രി​പ്പി​ൾ പു​തി​യ രൂ​പ​ത്തി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. 2027 മോ​ഡ​ൽ സ്ട്രീ​റ്റ് ട്രി​പ്പി​ൾ 798 RS നെ ​ക​മ്പ​നി ഇ​ന്ത്യ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 14.39 ല​ക്ഷം രൂ​പ​യാ​ണ് എ​ക്സ് ഷോ​റൂം വി​ല. ട്ര​യം​ഫ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ഈ ​മോ​ഡ​ൽ ഇ​തി​ന​കം ലി​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
ബൈ​ക്കി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത പു​തി​യ എ​ൻ​ജി​നാ​ണ്. പ​ഴ​യ 765 സി​സി എ​ൻ​ജി​ന് പ​ക​രം ഇ​നി 798 സി​സി ത്രീ ​സി​ലി​ണ്ട​ർ എ​ൻ​ജി​നാ​ണ് വ​രു​ന്ന​ത്. ഇ​ത് 133 ബി​എ​ച്ച്പി പ​വ​റും 86 എ​ൻ​എം ടോ​ർ​ക്കും ഉ​ത്പാ​ദി​പ്പി​ക്കും.

എ​ൻ​ജി​ൻ ശേ​ഷി കൂ​ടി​യെ​ങ്കി​ലും ബൈ​ക്കി​ന്‍റെ ഭാ​രം അ​ഞ്ച്കി​ലോ കു​റ​ഞ്ഞു എ​ന്നാ​ണ് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 183 കി​ലോ​യാ​ണ് ഇ​തി​ന്‍റെ വെ​റ്റ് വെ​യ്റ്റ്.​പു​തി​യ അ​ലു​മി​നി​യം ഫ്രെ​യിം, സ​ബ് ഫ്രെ​യിം, സ്വിം​ഗ് ആം ​എ​ന്നി​വ​യും അ​പ്ഗ്രേ​ഡ് ചെ​യ്ത സ​സ്പെ​ൻ​ഷ​നും ബ്രെം​ബോ ബ്രേ​ക്കു​ക​ളും ബൈ​ക്കി​ന്‍റെ ഹാ​ൻ​ഡ്ലി​ങ്ങും സേ​ഫ്റ്റി​യും വ​ർ​ധി​പ്പി​ക്കു​ന്നു.

സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും വ​ലി​യ മു​ന്നേ​റ്റ​മു​ണ്ട്. ആ​പ്പി​ൾ കാ​ർ​പ്ലേ​യും ആ​ൻ​ഡ്രോ​യ്ഡ് ഓ​ട്ടോ​യും സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന പു​തി​യ 7 ഇ​ഞ്ച് ട​ച്ച്സ്ക്രീ​ൻ ഇ​ൻ​സ്ട്രു​മെ​ന്‍റ് ക​ൺ​സോ​ളാ​ണ് മ​റ്റൊ​രു ഹൈ​ലൈ​റ്റ്.​ക​രു​ത്തും സ്റ്റൈ​ലും ടെ​ക്നോ​ള​ജി​യും ഒ​ത്തു​ചേ​ർ​ന്ന പു​തി​യ സ്ട്രീ​റ്റ് ട്രി​പ്പി​ൾ 798 RS മി​ഡി​ൽ​വെ​യ്റ്റ് നേ​ക്ക​ഡ് ബൈ​ക്ക് ശ്രേ​ണി​യി​ൽ പു​തി​യ ത​രം​ഗം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags : Auto story

Recent News

Corehub Up