x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ ​താ​ർ മോ​ഹി​പ്പി​ച്ച​ത് ഈ ​ചേ​ച്ചി​യാ​ണ്!

വെബ്ഡെസ്ക്
Published: November 13, 2026 04:02 PM IST | Updated: November 13, 2026 04:02 PM IST

പ്രതീകാത്മക ചിത്രം

ക​റു​ത്ത ക​ണ്ണ​ട, മ​സി​ൽ കാ​ണി​ച്ച് നി​ൽ​ക്കു​ന്ന ഒ​രു Thar, ക​ണ്ടാ​ൽ ആ​രും ഒ​ന്നു നോ​ക്കും. സി​നി​മാ​കാ​ർ​ക്കും യു​വാ​ക്ക​ൾ​ക്കും ഇ​പ്പോ​ൾ ഏ​റ്റ​വും പ്രി​യം ഈ ​വ​ണ്ടി​യോ​ടാ​ണ്.

പ​ക്ഷെ ആ ​ക​രു​ത്ത​ൻ ലു​ക്കി​ന് പി​ന്നി​ൽ ഒ​രു സ്ത്രീ​യു​ടെ മൃ​ദു​വാ​യ കൈ​യ്യൊ​പ്പു​ണ്ടെ​ന്ന് എ​ത്ര പേ​ർ​ക്ക് അ​റി​യാം?
റാം​ക്രു​പ അ​ന​ന്ത​ൻ.​ആ​ൺ​കു​ട്ടി​ക​ൾ മാ​ത്രം ക​ളി​ക്കു​ന്ന ഓ​ട്ടോ​മൊ​ബൈ​ൽ ഡി​സൈ​ൻ എ​ന്ന ലോ​ക​ത്ത്, സ്വ​ന്തം പേ​ര് എ​ഴു​തി ചേ​ർ​ത്ത പെ​ൺ​കു​ട്ടി.1997 ൽ IIT Bombay ​യി​ൽ നി​ന്ന് പ​ഠ​നം ക​ഴി​ഞ്ഞ് മ​ഹീ​ന്ദ്ര​യി​ൽ ഒ​രു ഇ​ന്‍റീ​രി​യ​ർ ഡി​സൈ​ന​റാ​യി ക​യ​റി​യ പെ​ൺ​കു​ട്ടി, പി​ന്നീ​ട് മ​ഹീ​ന്ദ്ര​യെ ത​ന്നെ ലോ​കം അ​റി​യു​ന്ന ബ്രാ​ൻ​ഡ് ആ​ക്കി മാ​റ്റി​യ ഡി​സൈ​നു​ക​ളു​ടെ ത​ല​പ്പ​ത്തേ​ക്ക് എ​ത്തി.

അ​വ​ർ ന​മു​ക്ക് സ​മ്മാ​നി​ച്ച വ​ണ്ടി​ക​ൾ

ന​മ്മു​ടെ നാ​ട്ടി​ൽ ഓ​ടു​ന്ന Scorpio, Bolero, XUV500, XUV700, Thar ഇ​തെ​ല്ലാം അ​വ​രു​ടെ കു​ഞ്ഞു​ങ്ങ​ളാ​ണ്.​പു​തി​യ Tharന്‍റെ ആ Box Type ​ക​രു​ത്തും, XUV700 ന്‍റെ ചീ​റ്റ​യെ പോ​ലു​ള്ള ചീ​റി പാ​ഞ്ഞു പോ​കു​ന്ന ലു​ക്കും ഒ​ക്കെ അ​വ​രു​ടെ ഭാ​വ​ന​യാ​ണ്.

ചീ​റ്റ​പ്പു​ലി​യെ നേ​രി​ട്ട് പ​ഠി​ക്കാ​ൻ ആ​ഫ്രി​ക്ക വ​രെ ടീ​മി​നെ കൊ​ണ്ടു​പോ​യി​ട്ടു​ണ്ട് അ​വ​ർ!20 വ​ർ​ഷ​ത്തെ മ​ഹീ​ന്ദ്ര​യി​ലെ യാ​ത്ര​യ്ക്ക് ശേ​ഷം ഇ​ന്ന് അ​വ​ർ Ola Electric ന്‍റെ ഭാ​വി വ​ണ്ടി​ക​ൾ ഡി​സൈ​ൻ ചെ​യ്യു​ന്നു.​ആ​ൺ​ക​രു​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി കാ​ണു​ന്ന Thar നെ ​ഒ​രു സ്ത്രീ ​ഡി​സൈ​ൻ ചെ​യ്തു എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ ഭം​ഗി.

Tags : auto story

Recent News

Corehub Up