പ്രതീകാത്മക ചിത്രം
മാരുതി സുസുക്കിയുടെ സ്റ്റൈയിലിഷ് താരം ഫ്രോൻക്സ് പുതിയ അവതാരത്തിൽ എത്തുന്നു! മൈലേജിന്റെ കാര്യത്തിൽ എതിരാളികളെ ഞെട്ടിക്കാനാണ് ഇത്തവണ മാരുതിയുടെ നീക്കം.
പുതുമ
35 KM മൈലേജ് - ഇതാ മാസ്റ്റർ സ്ട്രോക്ക്!
അതെ, നിങ്ങൾ കേട്ടത് സത്യമാണ്! പുതിയ ഫ്രോൻക്സ് 35 കിലോമീറ്റർ വരെ മൈലേജ് നൽകും എന്നാണ് റിപ്പോർട്ട്. ഇത് സാധാരണ പെട്രോൾ മോഡലിലല്ല, പുതിയ സ്ട്രോങ് ഹൈബ്രിഡ് (Strong Hybrid) ടെക്നോളജിയിലാണ്.
1.2 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം ഇലക്ട്രിക് മോട്ടോർ കൂടി ചേരുമ്പോൾ പെട്രോൾ കുടിക്കുന്നത് നിർത്തി, കാർ ബാറ്ററിയിൽ ഓടും. നഗരത്തിലെ ട്രാഫിക്കിൽ ഇത് 35-40 KM വരെ കിട്ടും!
ഇതുവരെ 20 ലക്ഷത്തിന് മുകളിലുള്ള കാറുകളിൽ മാത്രം കണ്ടിരുന്ന Level 2 ADAS സുരക്ഷാ ഫീച്ചർ ഇനി ഫ്രോൻക്സിലും!
മുന്നിലെ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്താൽ കാർ തനിയെ നിർത്തും (Auto Emergency Braking)
ലെയിൻ വിട്ട് പോയാൽ സ്റ്റിയറിംഗ് തനിയെ തിരിച്ചു കൊണ്ടുവരും
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ - ഹൈവേയിൽ ആക്സിലറേറ്റർ ചവിട്ടേണ്ടതില്ല!
ഇതോടെ ഫ്രോൻക്സ് മാരുതിയുടെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാകും.
വിലയും വരവും:
നിലവിലെ ഫ്രോൻക്സ് 7.5 ലക്ഷം മുതൽ 13 ലക്ഷം വരെയാണ് വില. പുതിയ ഹൈബ്രിഡ് മോഡലിന് ഏകദേശം ഒരു ലക്ഷം കൂടുതൽ വരും എങ്കിലും, മൈലേജ് വെച്ച് നോക്കുമ്പോൾ രണ്ട് വർഷം കൊണ്ട് പെട്രോൾ കാശ് ലാഭിക്കാം!
2026 അവസാനത്തോടെ പുതിയ ഫ്രോങ്സ് ഷോറൂമുകളിൽ എത്തുമെന്നാണ് സൂചന.മൈലേജ് നോക്കുന്നവർക്കും സ്റ്റൈൽ നോക്കുന്നവർക്കും ഇനി ഒരേ ഉത്തരം - ഫ്രോൻക്സ്!