പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം
പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം
Wednesday, April 17, 2024 4:55 AM IST
പാ​​​ലാ: 2023ലെ ​​​യു​​​പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​യി​​​ല്‍ 14 പേ​​​രെ സി​​​വി​​​ല്‍ സ​​​ര്‍വീ​​​സി​​​ല്‍ എ​​​ത്തി​​​ച്ച് പാ​​​ലാ സി​​​വി​​​ല്‍ സ​​​ര്‍വീ​​​സ് ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് മി​​​ക​​​ച്ച നേ​​​ട്ടം ക​​​ര​​​സ്ഥ​​​മാ​​​ക്കി. 179-ാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ അ​​​മൃ​​​ത എ​​​സ്. കു​​​മാ​​​ര്‍, 22-ാം റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ അ​​​ന​​​ഘ കെ. ​​​വി​​​ജ​​​യ്, 465-ാം റാ​​​ങ്ക് നേ​​​ടി​​​യ അ​​​ശ്വ​​​തി ശി​​​വ​​​രാ​​​മ​​​ന്‍, 781-ാം റാ​​​ങ്ക് നേ​​​ടി​​​യ എ​​​സ്. കൃ​​​ഷ്ണ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ ഫു​​​ള്‍ടൈം കോ​​​ഴ്‌​​​സി​​​ല്‍ പ​​​ഠി​​​ച്ച​​​വ​​​രാ​​​ണ്.

195-ാം റാ​​​ങ്ക് നേ​​​ടി​​​യ മ​​​ഞ്ജു​​​ഷ ബി. ​​​ജോ​​​ര്‍ജ് ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ പി​​​സി​​​എം ഇ​​​ന്‍റ​​​ന്‍സീ​​​വ് പ​​​രി​​​ശീ​​​ല​​​നം നേ​​​ടി. മ​​​ല​​​യാ​​​ളം ക്രാ​​​ഷ് കോ​​​ഴ്‌​​​സി​​​ലൂ​​​ടെ ഫെ​​​ബി​​​ന്‍ ജോ​​​സ് തോ​​​മ​​​സ് (റാ​​​ങ്ക് 133), പി. ​​​മ​​​ഞ്ജി​​​മ(​​​റാ​​​ങ്ക് 235), ന​​​ജ്മ എ.​​​സ​​​ലാം (റാ​​​ങ്ക് 839) എ​​​ന്നി​​​വ​​​രും വി​​​ജ​​​യി​​​ച്ചു. വി​​​ഷ്ണു ശി​​​വ​​​കു​​​മാ​​​ര്‍ (റാ​​​ങ്ക് 31), ബെ​​​ന്‍ജോ പി. ​​​ജോ​​​സ് (റാ​​​ങ്ക് 59),അ​​​ന്‍ജി​​​ത് എ. ​​​ന​​​യ്യാ​​​ര്‍ (റാ​​​ങ്ക് 205), ഫാ​​​ത്തി​​​മ ഷി​​​മ്‌​​​നാ (റാ​​​ങ്ക് 317), ഭ​​​ര​​​ത് കൃ​​​ഷ്ണ പി​​​ഷാ​​​ര​​​ടി (റാ​​​ങ്ക് 347), കാ​​​ജ​​​ല്‍ രാ​​​ജു (റാ​​​ങ്ക് 956) എ​​​ന്നി​​​വ​​​രും ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ​​​വ​​​രാ​​​ണ്.


വി​​​ജ​​​യി​​​ക​​​ളെ മാ​​​നേ​​​ജ​​​ര്‍ മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വേ​​​ത്താ​​​ന​​​ത്ത്, പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഡോ. ​​​വി.​​​വി. ജോ​​​ര്‍ജു​​​കു​​​ട്ടി ഒ​​​ട്ട​​​ലാ​​​ങ്ക​​​ല്‍, വൈ​​​സ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഡോ. ​​​ബേ​​​ബി തോ​​​മ​​​സ് എ​​​ന്നി​​​വ​​​ര്‍ അ​​​നു​​​മോ​​​ദി​​​ച്ചു. ചി​​​ട്ട​​​യാ​​​യ പ​​​രി​​​ശീ​​​ല​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​ര്‍പ്പ​​​ണ ബോ​​​ധ​​​മു​​​ള​​​ള അ​​​ധ്യാ​​​പ​​​ക​​​രു​​​മാ​​​ണ് മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടാ​​​ന്‍ ഇ​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്ന് മോ​​​ണ്‍. സെ​​​ബാ​​​സ്റ്റ്യ​​​ന്‍ വേ​​​ത്താ​​​ന​​​ത്ത് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.