അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ റവ. ഡോ. മാത്യു പായിക്കാട്ട് വിരമിക്കുന്നു
അമൽജ്യോതി എൻജിനിയറിംഗ് കോളജ് മാനേജർ   റവ. ഡോ. മാത്യു പായിക്കാട്ട് വിരമിക്കുന്നു
Wednesday, April 17, 2024 11:52 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ​ർ ചു​മ​ത​ല​യി​ൽനി​ന്ന് എ​ട്ടു വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം റ​വ.​ഡോ. മാ​ത്യു പാ​യി​ക്കാ​ട്ട് വി​ര​മി​ക്കു​ന്നു.

‌ഓ​ട്ടോ​ണ​മ​സ് പ​ദ​വി ഉ​ൾ​പ്പെ​ടെ അ​മ​ൽ​ജ്യോ​തി​യു​ടെ അ​വി​സ്മ​ര​ണീ​യ നേ​ട്ട​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ റ​വ.​ഡോ. മാ​ത്യു പാ​യി​ക്കാ​ട്ട് 2016 മു​ത​ൽ മാ​നേ​ജ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ളാ​യി​രി​ക്കെ​യും പി​ന്നീ​ട് മാ​നേ​ജ​ർ പ​ദ​വി​യി​ലും 15 വ​ർ​ഷം അ​മ​ൽ​ജ്യോ​തി കോ​ള​ജി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചു. നാ​ല് വി​ഷ​യ​ങ്ങ​ളി​ൽ ബി​ടെ​ക് കോ​ഴ്‌​സു​ക​ളോ​ടെ 2001ലാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ള​ജ് തു​ട​ങ്ങി​യ​ത്.

നി​ല​വി​ൽ കൂ​വ​പ്പ​ള്ളി​യി​ലെ 65 ഏ​ക്ക​ർ കാ​മ്പ​സി​ൽ 10 ബി​ടെ​ക് കോ​ഴ്സു​ക​ളും ര​ണ്ട് എം​സി​എ കോ​ഴ്സു‌​ക​ളും പി​ജി​യും ഗ​വേ​ഷ​ണ​വും വൈ​വി​ധ്യ​മു​ള്ള മ​റ്റ് കോ​ഴ്‌​സു​ക​ളു​മാ​യി മൂ​വാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ എ​റ്റ​വും മി​ക​ച്ച റി​സ​ർ​ച്ച് കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ അ​മ​ൽ​ജ്യോ​തി ആ​റ് പേ​റ്റ​ന്‍റു​ക​ളും നി​ര​വ​ധി ബ​ഹു​മ​തി​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്‌. ബ​യോ ടെ​ക്നോ​ള​ജി, കം​പ്യൂ​ട്ട​ർ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ര​ണ്ടു സ്റ്റാ​ർ​ട്ടപ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​മ​ൽജ്യോ​തി​ക്ക് ഒട്ടോ​ണമ​സ് ല​ഭി​ച്ച​തോ​ടെ സി​ല​ബ​സ്, അ​ധ്യ​യ​നം, പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യം, ഫ​ല​പ്ര​ഖ്യാ​പ​നം തു​ട​ങ്ങി​യ​വ കാ​ലോ​ചി​ത​വും കൃ​ത്യ​വു​മാ​ക്കാ​ൻ സാ​ധി​ക്കു​ന്നു.


കോ​ള​ജി​ൽ ന​ട​ന്ന യാ​ത്രയ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ, കേ​ര​ള കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീവ് സെ​ക്ര​ട്ട​റി അ​ഡ്വ.​വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ഡ​യ​റ​ക്ട​ർ ഡോ. ​സെ​ഡ് വി. ​ളാ​ക​പ്പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, ടോ​മി ജോ​സ​ഫ്, ഡോ. ​സോ​ണി സി. ​ജോ​ർ​ജ്, സി​സ്റ്റ​ർ ജോ​സ്മി സെ​ബാ​സ്റ്റ്യ​ൻ, അ​ഡ്വ. ജോ​സ് സി​റി​യ​ക്, റോ​ബി​ൻ ടോ​മി, അ​ഭി​ജി​ത്ത് സെ​ൽ​വം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.