കു​ട​കി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം: ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
കു​ട​കി​ൽ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം:  ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, April 20, 2024 12:52 AM IST
ഇ​​​രി​​​ട്ടി: കു​​​ട​​​ക് ജി​​​ല്ല​​​യി​​​ൽ ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​ത​​​രസം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചു. പൊ​​​ന്നം​​​പേ​​​ട്ട് താ​​​ലൂ​​​ക്കി​​​ലെ നി​​​ട്ടൂ​​​ർ ജാ​​​ഗ​​​ലെ വി​​​ല്ലേ​​​ജി​​​ൽ ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ മേ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന തൊ​​​ഴി​​​ലാ​​​ളി ആ​​സാം സ്വ​​​ദേ​​​ശി മ​​​ജീ​​​ദ് റ​​​ഹ്‌മാൻ (55) ആ​​​ണു മ​​​രി​​​ച്ച​​​ത്.

ത​​​ല​​​യി​​​ലും ക​​​ഴു​​​ത്തി​​​ലും പ​​​രി​​​ക്കേ​​​റ്റ റ​​​ഹ്‌മാ​​​ൻ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. വ​​​യ​​​ലി​​​ൽ ക​​​ന്നു​​​കാ​​​ലി​​​ക​​​ളെ മേ​​​യ്ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ക​​​ടു​​​വ​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.


പൊ​​​ന്നം​​​പേ​​​ട്ട് പോ​​​ലീ​​​സും വ​​​നം​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കു​​​ട​​​ക് ജി​​​ല്ല​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ചി​​​രു​​​ന്നു. ഇ​​​തോ​​​ടെ തോ​​​ട്ട​​​ങ്ങ​​​ളി​​​ലും വ​​​യ​​​ലു​​​ക​​​ളി​​​ലും ജോ​​​ലി ചെ​​​യ്യു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഭീ​​​തി​​​യി​​​ലാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.