ക്രെ​യി​നു​ക​ളു​മാ​യി ഏ​ഴാ​മ​ത്തെ ക​പ്പ​ലും വി​ഴി​ഞ്ഞം തീ​ര​ത്തെ​ത്തി
Tuesday, April 23, 2024 4:34 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ ത്തിനാവശ‍്യമായ ക്രെ​യി​നു​ക​ളു​മാ​യി ചൈ​ന​യി​ൽ നി​ന്നു​ള്ള ഏ​ഴാ​മ​ത്തെ ക​പ്പ​ലും ഇ​ന്ന​ലെ വാ​ർ​ഫി​ല​ടു​ത്തു.

ഒ​ന്നാം​ഘ​ട്ട​ത്തി​ന് ഇ​നി​യും വേ​ണ്ട അ​ഞ്ച്ക്രെ​യി​നു​ക​ളു​മാ​യി അ​വ​സാ​ന ക​പ്പ​ൽ അ​ടു​ത്ത​യാ​ഴ്ച​യോ​ടെ തു​റ​മു​ഖ​ത്ത് എ​ത്തും . ര​ണ്ട് കൂ​റ്റ​ൻ ഷി​പ്പ് ടു ​ഷോ​ർ ക്രെ​യി​നു​ക​ളും നാ​ല് യാ​ർ​ഡ് ക്രെ​യി​നു​ക​ളു​മാ​യി ഷെ​ൻ​ഹു​വാ സീ​രീ​സി​ലെ 35 -ാമ​ൻ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് എ​ത്തി​യ​ത്.

രാ​വി​ലെ പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലി​നെ അ​ദാ​നി​യു​ടെ വ​ക ഹൈ​സ്പീ​ഡ് ട​ഗ്ഗാ​യ ഡോ​ൾ​ഫി​നും മ​റ്റ് ര​ണ്ട് ട​ഗ്ഗു​ക​ളും ചേ​ർ​ന്ന് തീ​ര​ത്ത​ടു​പ്പി​ച്ചു. തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ പ​ട്രോ​ൾ ബോ​ട്ടും മൂ​ന്ന് വാ​ട​ക വ​ള്ള​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യ വ​ഴി​യൊ​രു​ക്കി . ഒ​ന്നാം ഘ​ട്ട നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ 32 ക്രെ​യി​നു​ക​ളി​ൽ 27 എ​ണ്ണ​വും എ​ത്തി​ക്ക​ഴി​ഞ്ഞു. ഇ​നി വേ​ണ്ട അ​ഞ്ച് ക്രെ​യി​നു​ക​ളു​മാ​യി ഷെ​ൻ​ഹു​വ - 34 ചൈ​നീ​സ് തു​റ​മു​ഖ​മാ​യ ഷാം​ങ്ഹാ​യി​ൽ നി​ന്ന് വി​ഴി​ഞ്ഞം ല​ക്ഷ്യ​മാ​ക്കി തി​രി​ച്ച​താ​യാ​ണ​റി​വ്.