വി​ഴ​വൂ​ര്‍ വി​ശു​ദ്ധ ജെ​മ്മാ ദേവാ​ല​യ​ത്തി​ൽ തി​രു​നാളിനു കൊടിയേറി
Friday, April 26, 2024 6:49 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: വി​ഴ​വൂ​ര്‍ വി​ശു​ദ്ധ ജെ​മ്മാ ഗ​ല്‍​ഗാ​നി​യു​ടെ നാ​മ​ധേ​യ​ത്തി​ല്‍ സ്ഥാപി​ത​മാ​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ദേ​വാ​ല​യ​ത്തി​ന്‍റെ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി റ​വ.​ ഫാ. അ​ജു​ അ​ല​ക്സ് കൊ​ടി ഉ​യ​ര്‍​ത്തി.

തു​ട​ര്‍​ന്നു ന​ട​ന്ന സ​മൂ​ഹദി​വ്യ​ബ​ലി​യി​ല്‍ രൂ​പ​താ മൈ​ന​ര്‍ സെ​മി​നാ​രി റെ​ക്ട​ര്‍ റ​വ. ഡോ. ​ക്രി​സ്തു​ദാ​സ് തോം​സ​ണ്‍ മു​ഖ്യ​കാ​ര്‍​മികനായി. ക​ട്ട​ക്കോ​ട് സ​ഹ​വി​കാ​രി റ​വ. ഫാ. ​അ​നു സി ​വ​ച​ന​പ്ര​ഘോ​ഷ​ണ​ം ന​ട​ത്തി. തുടർത്ത് റ​വ.​ ഫാ. യേ​ശു​ദാ​സ് പ്ര​കാ​ശ് സിഎസ്ജെ ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​ന​ം നയിച്ചു.

വ​രു​ന്ന ര​ണ്ടുദി​വ​സം​കൂ​ടി ധ്യാ​ന​വും ശ​നി​യാ​ഴ്ച സ​ന്ധ്യാ​വ​ന്ദ​ന​വും ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​വും, ഞാ​യ​ര്‍ രാ​വി​ലെ 10.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ ദി​വ്യ​ബ​ലി​യും ന​ട​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​അ​ജു​ അ​ല​ക്സ് അ​റി​യി​ച്ചു.