കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിന് അനുവദിച്ച സ്റ്റേഡിയം യാഥാര്‍ഥ്യമാക്കാന്‍ നഗരസഭ സ്ഥലം കണ്ടെത്തണമെന്ന് വെറ്ററന്‍സ് അത്ലറ്റിക് ഫെഡറേഷന് ജില്ലാകമ്മിറ്റി രൂപീകരണയോഗം ആവശ്യപ്പെട്ടു.
മുന്‍ നഗരസഭ ചെയര്മാന് വി.വി. രമേശന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടപ്പാറ അധ്യക്ഷതവഹിച്ചു.
സംസ്ഥാന പ്രസിഡന്റ് വി. ഗിരീശന് മുഖ്യാതിഥിയായി. എം.കെ. വിനോദ്കുമാര്‍, സി. മുഹമ്മദ്കുഞ്ഞി, ഇ.വി. ജയകൃഷ്ണന്, സുകുമാരന്‍ പെരിയച്ചൂര്‍, പ്രവീണ്‍ മാത്യു, ബി. മുകുന്ദപ്രഭു എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: വി.വി. രമേശന് (പ്രസിഡന്റ്), കെ.എം. നാസര്‍, സുകുമാരന്‍ പെരിയച്ചൂര്‍, ബാബു കുന്നത്ത്, ദീപ പേരൂര്‍ (വൈസ്പ്രസിഡന്റുമാര്‍), എം.കെ. വിനോദ് കുമാര്‍ (സെകട്ടറി), പ്രവീണ്‍ മാത്യു, പി.എം. അബുള്‍ നാസര്‍, പി. നാരായണന്, രാജീവന് ഏഴാംമൈല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഇ.വി. ജയകൃഷ്ണന് (ട്രഷറര്‍).