പു​തു​ത​ല​മു​റ​യെ ശാ​ക്തീ​ക​രി​ക്കേ​ണ്ട​ത് സ​ഭ​യു​ടെ ദൗ​ത്യം: തി​രു​വ​ല്ല അ​തി​രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍
Monday, June 16, 2025 3:42 AM IST
തി​രു​വ​ല്ല: പു​തു​ത​ല​മു​റ​യെ ശാ​ക്തീ​ക​രി​ക്കേ​ണ്ട​ത് സ​ഭ​യു​ടെ ദൗ​ത്യ​മെ​ന്ന് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ൽ. ആ​ധു​നി​ക ലോ​ക​ത്തെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നും ശാ​ക്തീ​ക​രി​ക്കാ​നും സ​ഭാ സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​കേ​ണ്ട​തു​ണ്ടെ​ന്ന് പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​തി​രൂ​പ​താ​ധ്യ​ക്ഷ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് പ​റ​ഞ്ഞു.

പു​തു​ത​ല​മു​റ​യെ ഏ​തൊ​ക്കെ മാ​ര്‍​ഗ​ങ്ങ​ളി​ല്‍ ശാ​ക്തീ​ക​രി​ക്കാം എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ഡോ. ​സാം സ്‌​ക​റി​യ ക്ലാ​സ് ന​യി​ച്ചു. അ​തി​രൂ​പ​ത​യു​ടെ അ​ജ​പാ​ല​ന സം​വി​ധാ​ന​ങ്ങ​ള്‍ ഈ ​പ്ര​ക്രി​യ​യി​ല്‍ എ​ങ്ങ​നെ പ​ങ്കാ​ളി​ക​ളാ​ക​ണം എ​ന്ന വി​ഷ​യം നാ​ല് ഗ്രൂ​പ്പു​ക​ളി​ല്‍ ച​ര്‍​ച്ച ചെ​യ്തു. ച​ര്‍​ച്ച​ക​ള്‍​ക്ക് മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഡോ. ഐ​സ​ക് പ​റ​പ്പ​ള്ളി​ല്‍ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. കാ​ലം ചെ​യ്ത ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യെ അ​നു​സ്മ​രി​ച്ച് പ്ര​ത്യേ​കം പ്രാ​ര്‍​ഥ​ന ന​ട​ത്തി.

വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​വ​ര്‍​ഗീ​സ് മ​രു​തൂ​ർ, സെ​ക്ര​ട്ട​റി ഡോ. ​വ​ര്‍​ഗീ​സ് കെ. ​ചെ​റി​യാ​ൻ, ചാ​ന്‍​സി​ല​ര്‍ ഫാ. ​ജോ​സ് മ​ണ്ണൂ​ര്‍ കി​ഴ​ക്കെ​തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.അ​തി​രൂ​പ​ത​യി​ലെ ഒ​മ്പ​ത് വൈ​ദി​ക മേ​ഖ​ല​യി​ലെ മേ​ഖ​ല വി​കാ​രി​മാ​രും സ​ന്യ​സ്ത​രും വി​വി​ധ ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ ഡ​യ​റ​ക്ടേ​ഴ്‌​സും പ്ര​തി​നി​ധി​ക​ളും പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളും ശാ​ന്തി​നി​ല​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. തി​രു​വ​ല്ല അ​തി​രൂ​പ​ത 18-ാമ​ത് പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ അ​ഞ്ചാ​മ​ത് സ​മ്മേ​ള​ന​മാ​ണ് ന​ട​ന്ന​ത്.