ദീ​പി​ക - ഹി​ന്ദു​സ്ഥാ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ആ​ദ​രം 2025, 21ന് ​റാ​ന്നി​യി​ൽ
Tuesday, June 17, 2025 3:38 AM IST
റാ​ന്നി: ഇ​ക്ക​ഴി​ഞ്ഞ പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​പ്ല​സ്, എ ​വ​ൺ നേ​ടി​യ കു​ട്ടി​ക​ളെ​യും നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളു​ക​ളെ​യും ദീ​പി​ക, ഹി​ന്ദു​സ്ഥാ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ചെ​ന്നൈ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ആ​ദ​രി​ക്കും.

21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് റാ​ന്നി സി​റ്റ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ആ​ദ​രി​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ, കു​ട്ടി​ക​ൾ​ക്ക് ഫ​ല​ക​വും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​നി​ക്കും.

ഹി​ന്ദു​സ്ഥാ​ൻ ഗ്രൂ​പ്പ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഡോ.​കെ.​സി.​ജി. വ​ർ​ഗീ​സി​ന്‍റെ 85 -ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ദീ​പി​ക - ഹി​ന്ദു​സ്ഥാ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് അ​ക്കാ​ഡ​മി​ക് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് (ആ​ദ​രം 2025) സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.