ഓ​ണ​ക്കാ​ലം ല​ക്ഷ്യ​മി​ട്ട് പൂ​കൃ​ഷി​യു​മാ​യി ഇ​ര​വി​പേ​രൂ​ര്‍
Tuesday, June 17, 2025 3:39 AM IST
പ​ത്ത​നം​തി​ട്ട: ഓ​ണ​ക്കാ​ല പൂ​കൃ​ഷി​ക്കാ​വ​ശ്യ​മാ​യ ബ​ന്ദി തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബി. ശ്രീ​ധ​ര​ന്‍ പി​ള്ള നി​ര്‍​വ​ഹി​ച്ചു. കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന ഉ​ത്പാ​ദി​പ്പി​ച്ച ഓ​റ​ഞ്ച്, മ​ഞ്ഞ നി​റ​ങ്ങ​ളി​ലു​ള്ള 16000 ഹൈ​ബ്രി​ഡ് ബ​ന്ദി​തൈ​ക​ള്‍ സൗ​ജ​ന്യ​മാ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

ഫ്ളോ​റി വി​ല്ലേ​ജ് പ​ദ്ധ​തി​യി​ലൂ​ടെ 80,000 രൂ​പ​യാ​ണ് കൃ​ഷി​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ 1.6 ഹെ​ക്ട​ര്‍ സ്ഥ​ല​മാ​ണ് ബ​ന്ദി​ക്കൃ​ഷി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. ഓ​രോ വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള വ​നി​ത​ക​ളാ​ണ് കൃ​ഷി ചെ​യ്യു​ന്ന​ത്. വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ആ​ര്‍. ജ​യ​ശ്രീ, അം​ഗ​ങ്ങ​ളാ​യ അ​മ്മി​ണി ചാ​ക്കോ, ത്രേ​സ്യാ​മ്മ കു​രു​വി​ള, മോ​ഹ​ന​ൻ, അ​നി​ല്‍ ബാ​ബു, വി​ജ​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ബ​ന്ദി തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു

വ​ള്ളി​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ബ​ന്ദി തൈ​ക​ളു​ടെ വി​ത​ര​ണം പ്ര​സി​ഡ​ന്‍റ് ആ​ര്‍. മോ​ഹ​ന​ന്‍ നാ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഓ​ണ​വി​പ​ണി ല​ക്ഷ്യ​മാ​ക്കി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം. ​പി. ജോ​സ്, ജി ​സു​ഭാ​ഷ്, സെ​ക്ര​ട്ട​റി പി. ​ജെ. രാ​ജേ​ഷ്, സി​ഡി​എ​സ് ചെ​യ​ര്‍​പെ​ഴ്‌​സ​ണ്‍ സ​രി​താ മു​ര​ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.