പു​ഷ്പ​ഗി​രി റി​സ​ർ​ച്ച് സെ​ന്‍റ​ർ ദ്വി​ദി​ന ശാ​സ്ത്ര​സ​മ്മേ​ള​നം
Tuesday, June 17, 2025 3:38 AM IST
തി​രു​വ​ല്ല: ബ​യോ​റേ​ഡി​യ​ൻ​സ് പു​ഷ്പ​ഗി​രി റി​സ​ർ​ച്ച് സെ​ന്‍റ​ർ (പി​ആ​ർ​സി) ന​ട​ത്തി​വ​രു​ന്ന വാ​ർ​ഷി​ക ശാ​സ്ത്ര കോ​ൺ​ഫ​റ​ൻ​സ് ഇ​ന്നും നാ​ളെ​യും ന​ട​ത്തും. 2010ൽ ​നി​ല​വി​ൽ വ​ന്ന പി​ആ​ർ​സി​യു​ടെ 13 ാമ​ത് കോ​ൺ​ഫ​റ​ൻ​സാ​ണി​ത്.

പി​ആ​ർ​സി​യും കേ​ര​ള അ​ക്കാ​ഡ​മി ഓ​ഫ് സ​യ​ൻ​സും ചേ​ർ​ന്നാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്തു​ന്ന​ത്. ശാ​സ്ത്ര​ജ്ഞ​ർ, ഡോ​ക്ട​ർ​മാ​ർ, ഗ​വേ​ഷ​ണ​വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

നൂ​റോ​ളം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ ഇ​തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 9.15 ന് ​ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ ഡോ. ​സ​ഞ്ജ​യ് ബി​ഹാ​രി നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ര​ണ്ടു​ദി​വ​സ​മാ​യി വി​വി​ധ​വി​ഷ​യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും പ്ര​മു​ഖ ശാ​സ്ത്ര​ജ്ഞ​രും മെ​ഡി​ക്ക​ൽ ഡോ​ക്ട​ർ​മാ​രും പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും.
ഡ്ര​ഗ് ഡി​സ്ക​വ​റി, കാ​ൻ​സ​ർ തെ​റാ​പ്യൂ​ട്ടി​ക്സ്, ടി​ഷ്യു എ​ൻ​ജി​നി​യ​റിം​ഗ്, ഫൈ​റ്റോ​കെ​മി​സ്ട്രി, ഡെ​ന്‍റി​സ്ട്രി, മെ​ഡി​സി​ൻ, സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ, ഫാ​മി​ലി റെ​സി​ലി​യ​ൻ​സ് എ​ന്നി​വ​യി​ലും പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കും.

നാ​ളെ 3.30ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ടെ അ​വ​സാ​നി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം കെ​എ​സ് സി​എ​സ്ടി​ഇ മെം​ബ​ർ സെ​ക്ര​ട്ട​റി ഡോ. ​എ. സാ​ബു ഉ​ദ​ഘാ​ട​നം ചെ​യ്യും.
ഡോ.​ആ​ർ.​എ​സ്. സൗ​മ്യ, ഡോ. ​ശ്രീ​ജി​ത്ത് പ​ണി​ക്ക​ർ എ​ന്നി​വ​ർ ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി​മാ​രാ​ണ്.

തി​രു​വ​ല്ല ആ​ർ​ച്ച് ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും പു​ഷ്പ​ഗി​രി സി​ഇ​ഒ ഫാ. ​ഡോ. ബി​ജു വ​ർ​ഗീ​സ്, ഡോ. ​ജി. എം. ​നാ​യ​ർ, പി​ആ​ർ​സി ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. മാ​ത്യു മ​ഴു​വ​ഞ്ചേ​രി​ൽ എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യ സം​ഘാ​ട​ക സ​മി​തി പ്ര​വ​ർ​ത്തി​ക്കു​ന്നു.